Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

November 04, 2020, 8:52 am

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി ബിജു അന്തരിച്ചു

Janayugom Online

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും ഡിവൈഎഫ്ഐ നേതാവുമായ പി ബിജു (43) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുവെങ്കിലും അവസാന പരിശോധനാഫലം നെഗറ്റീവായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു.നിലവിൽ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിരുന്നു.

ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥി — യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ENGLISH SUMMARY: youth wel­fare board vice pres­i­dent p biju died