20 April 2024, Saturday

അന്ധവിശ്വാസവും അനാചാരങ്ങളും ഇനി വേണ്ട: മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമുമായി യുവജനക്ഷേമ ബോര്‍ഡ്

Janayugom Webdesk
October 19, 2022 10:58 am

അന്ധവിശ്വാസവും അനാചാരങ്ങളും തടയാനുള്ള ക്യാമ്പെയ്‌നിന്റെ ഭാഗമായി മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. നിലവിലെ മാട്രിമോണിയല്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യ മൂല്യങ്ങളെ മുന്‍നിര്‍ത്തി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകതയെന്ന് യുവജനക്ഷേമ ബോര്‍ഡ് വ്യക്തമാക്കി.

ക്യാമ്പെയ്‌നിന്റെ ഭാഗമായി സ്‌കൂളുകളില്‍ ശാസ്ത്രപ്രശ്‌നോത്തരിയും സംഘടിപ്പിക്കും. ഹൈസ്‌കൂള്‍ തലത്തില്‍ പ്രാഥമിക മത്സരവും തുടര്‍ന്ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും ജില്ലാ-സംസ്ഥാന തലങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. അതേസമയം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ആഭ്യന്തര‑നിയമവകുപ്പുകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

വിഷയത്തില്‍ പൊതുജനാഭിപ്രായവും തേടും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ കൊണ്ടുവരാന്‍ സാധിക്കുമോയെന്ന കാര്യമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ നിന്നുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വളരെ കരുതലോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

സര്‍വകക്ഷി യോഗം ഉള്‍പ്പെടെ വിളിച്ചേക്കും.ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്നത് സര്‍ക്കാര്‍ വീണ്ടും സജീവമായി പരിഗണിക്കുന്നത്. എന്നാലിത് മതപരമായ കാര്യമായി വ്യാഖ്യാനിച്ച് ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

Eng­lish Summary:
Youth Wel­fare Board with mat­ri­mo­ni­al plat­form to curb superstitions

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.