22 April 2024, Monday

മൂന്നരകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Janayugom Webdesk
June 13, 2022 7:51 pm

മൂന്നരകിലോ കഞ്ചാവുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍. എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം വെച്ച് ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 3.6 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ കാക്കാഴം മുറിയിൽ പുതുശ്ശേരിൽ വീട്ടിൽ അബ്ദുള്ള കുഞ്ഞു മകൻ മുഹമ്മദ് അജാസ് (21), കാക്കാഴം മുറിയിൽ കിണറ്റുംകര വീട്ടിൽ നന്ദകുമാർ മകൻ നവീൻ നന്ദകുമാർ (22) എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ എൻ ബാബു, പി ടി ഷാജി, കെ എസ് അലക്സ്, ഐ ബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സതീഷ് കുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, റെനീഷ് എം ആർ, ആർ ജയദേവ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബബിതാ രാജ് എന്നിവരും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.