യു പി സ്വദേശികളായ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

Web Desk
Posted on March 29, 2018, 5:15 pm

കാസര്‍കോട് :മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളും മൊഗ്രാല്‍പുത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ മുഹമ്മദ് ഹുസൈന്‍ (19), ഇസ്‌റാഹീല്‍ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ മൊഗ്രാല്‍ കൊപ്പളത്താണ് അപകടം സംഭവിച്ചത്. കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എന്‍ജിന്‍ ്രൈഡവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും ഇവര്‍ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തേപ്പ് തൊഴിലാളികളാണിവര്‍. കുമ്പള പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.