യുവാക്കള്‍ പോരാട്ടങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊളളണം: ആര്‍ സജി ലാല്‍

Web Desk
Posted on August 04, 2018, 8:20 pm

സുല്‍ത്താന്‍ ബത്തേരി: രാജ്യത്ത് നടക്കുന്ന ചെറുത്ത് നില്‍പ്പുകളുടെ പോരാട്ടത്തില്‍ നിന്ന് യുവാക്കള്‍ സമര സജ്ജരാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ്  അഡ്വ: ആര്‍ സജി ലാല്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന എ ഐ വൈ എഫ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ നടത്തിയതിനേക്കള്‍ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരണം. രാജ്യത്ത് നടക്കുന്ന ആല്‍ക്കൂട്ട വിചാരണകളും പശുവിന്‍റെ പേരിലുളള കൊലപാതകങ്ങളും വര്‍ഗീയ കലാപങ്ങലും അവസാനിപ്പിക്കാന്‍ ജവഹര്‍ ലാല്‍ നെഹറു യൂണിവേഴ്‌സിറ്റിയില്‍ കനയ്യകുമാറിന്‍റെ നേതൃത്വത്തില്‍ ഉയര്‍ത്തികൊണ്ടു വന്നത് പോലുളള പോരാട്ടങ്ങള്‍ ഉണ്ടാകണമെന്നും രാജ്യത്ത് ജനാധിപത്യ ശക്തികളുടെ യോജിപ്പില്‍ ഒരു പോറല്‍ പോലും ഉണ്ടാകാതെ വരാനിരിക്കുന്ന പാര്‍ളമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുളള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് എന്‍ ഫാരിസ് അധ്യക്ഷത വഹിച്ചു.സ്വഗത സംഘം ചെയര്‍മാന്‍ സി എം സുധീഷ് സ്വാഗതം പറഞ്ഞു.

എഐവൈഎഫ് ജില്ലാ വൈസ്പ്രസിഡന്‍റ് സന്ധ്യ വിനോദ് അനുശോചന പ്രമേയവും ബത്തേരി മണ്ഡലം സെക്രട്ടറി എല്‍ദോ കോലംപറ്റ രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിനു ഐസക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്യാമ്പില്‍ ഇന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ ക്ലാസ് എടുക്കും.