August 19, 2022 Friday

തിരുവനന്തപുരത്ത് ലഹരിഗുളിക വിതരണം; യുവാക്കളെ ട്രെയിനിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Webdesk
December 27, 2019 6:22 pm

പാറശ്ശാല: ട്രെയിനിൽ മാർഗ്ഗം ലഹരിഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാക്കളെ പാറശ്ശാല റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കവടിയാര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ ആല്‍ഫിയാ മന്‍സിലില്‍ അഫ്‌സല്‍ (22), കവടിയാര്‍ കൊക്കോട് പടിഞ്ഞാറ് മേലെവീട്ടില്‍ വിഷ്ണു (20) എന്നിവരാണ് പിടിയിലായത് .

മധുരയില്‍നിന്ന്‌ പുനലൂരിലേയ്ക്കുള്ള പാസഞ്ചര്‍ തീവണ്ടിയില്‍ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ ലഹരിഗുളികകളുമായി ഇരുവരും പിടിയിലാവുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്നു ലഹരിഗുളികകള്‍ വാങ്ങി തിരുവനന്തപുരത്ത് കൂടിയ വിലയ്ക്കു ചില്ലറ വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി .

വാങ്ങിയ ഗുളികകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ ആയിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. പാറശ്ശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെ എസ്.ഐ. അബ്ദുള്‍ വഹാബ്, ശ്രീകുമാരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.