Web Desk

വാഷിങ്ടണ്‍

January 13, 2021, 2:10 pm

ട്രംപിനെ യൂട്യൂബും വിലക്കി

Janayugom Online

അമേരിക്കൻ പ്രസിഡന്റ് ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി യൂട്യൂബ്. യൂട്യൂബ് ട്രംപിന്റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്നത് എന്ന് പറയുന്ന വീഡിയോകള്‍ നീക്കിയതിന് പിന്നാലെ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തി.

ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വീഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുളളതാണെന്ന് യുട്യൂബ് പ്രതികരിച്ചു. ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വിഡിയോ ഏതെന്ന് പുറത്തുവിട്ടിട്ടില്ല. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേ സമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്‍റെ നീക്കം.  ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.  90 ദശലക്ഷത്തോളം ഫോളോവേഴ്‍സ് ഉള്ള അക്കൗണ്ടായിരുന്നു ട്രംപിന്റേത്.

ENGLISH SUMMARY: youtube also banned trump’

YOU MAY ALSO LIKE THIS VIDEO