Web Desk

ന്യൂഡല്‍ഹി

March 11, 2021, 2:54 pm

വ്ലോഗർമാർക്ക്‌ ഇടിത്തീയായി യൂടൂബിന്റെ പുതിയ തീരുമാനം, കിട്ടുന്ന കാശിന്‌ ‘കണക്ക്‌ പറയേണ്ടി’ വരും

Janayugom Online

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വ്ലോഗര്‍മാര്‍ ഇനി മുതല്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് നികുതി നല്‍കണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരാണ് ഇത്തരത്തില്‍ നികുതി നല്‍കേണ്ടത്. 2021 ജൂൺ മുതൽ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. നികുതി സംബന്ധിയായ വിവരങ്ങൾ ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്നും യൂട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്ലോഗര്‍മാരുടെ വിഡോകളുടെ പരസ്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ല നികുതി പിരിക്കുന്നത്. യൂട്യൂബ് പ്രീമിയം, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കേഴ്സ്, ചാനല്‍ മെമ്പര്‍ഷിപ്പ്, ചാന്‍ വ്യൂ, ഫോളോവേഴ്സ് എന്നീ ഘടങ്ങളും ഇതിനായി പരിഗണിക്കും.

നികുതി വിവരങ്ങൾ എത്രയും വേഗം ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്നാണ് യൂട്യൂബ് ക്രിയേറ്റർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൃത്യമായി നികുതി പിടിക്കുന്നതിനു വേണ്ടിയാണ് ഇത്. മെയ് 31നു മുൻപായി വിവരം രേഖപ്പെടുത്തിയില്ലെങ്കിൽ ആകെ വരുമാനത്തിന്റെ 24 ശതമാനം തുക നികുതിയായി അടയ്ക്കേണ്ടി വരുെന്നും ഗൂഗിള്‍ വ്യക്തമാക്കി.

നികുതി വിവരങ്ങൾ രേഖപ്പെടുത്തിയാൽ അമേരിക്കയിലെ കാഴ്ചക്കാരിൽ നിന്ന് ക്രിയേറ്റർമാർക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് 0–30 ശതമാനം നികുതി അടക്കേണ്ടി വരും. വിവിധ രാജ്യങ്ങളിലുള്ള ആളുകൾക്ക് വിവിധ തുകകളാവും നികുതിയായി അടക്കേണ്ടത്. ഇന്ത്യയിൽ ഇത് 15 ശതമാനമാണ്.

Eng­lish sum­ma­ry: Tax for YouTube con­tent creators

You may also like this video: