മില്ല്യൺ കാഴ്ചക്കാരുമായി വൈറലായ, ടിക്‌ടോക് സ്റ്റാർസിനെ കളിയാക്കിയ ആ വീഡിയോ യൂട്യൂബ്‌ ഡിലീറ്റ്‌ ചെയ്തു

Web Desk

ന്യൂഡൽഹി

Posted on May 20, 2020, 11:45 am

ഇന്ന് യൂട്യൂബും ടിക്ടോക്കും ഉപയോഗിക്കാത്ത സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറവാണ്. ചൈനയുടെ ടിക്‌ടോക്കും അമേരിക്കയുടെ യു ട്യൂബും തമ്മില്‍ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണെന്ന വിവരം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്നത് ഇരു പ്ലാറ്റ് ഫോമിലുള്ള യൂസര്‍മാരണ്. പരസ്​പരം ചളിവാരിയെറിയുന്ന തരത്തിൽ കാര്യങ്ങൾ പോയതോടെ ആദ്യ ഘട്ട നടപടിയെന്ന നിലക്ക്​ യൂട്യൂബ്​ അത്തരത്തിലുള്ള ഒരു വിഡിയോ നീക്കം ചെയ്​തിരിക്കുകയാണ്​.

youtube-vs-tiktok

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രൻഡിങ്ങായിരിക്കുന്ന യൂട്യൂബ് ചാനലാണ് അജയ്​ നഗർ എന്ന യൂട്യൂബ്​ സൂപ്പർ സ്റ്റാറിന്റെ കാരിമിനാറ്റി എന്ന ചാനല്‍. ഒന്നരക്കോടിയോളം സബ്​സ്​ക്രൈബേഴ്സ് ആണ് ഈ ചാനലിനുള്ളത്. ടിക്​ടോക്​ യൂസർമാരെ റോസ്റ്റ്​ ചെയ്​ത് ‘ടിക്​ടോക്​ vs യൂട്യൂബ്​: ദ എൻഡ്​​’ എന്ന വിഡിയോയാണ് യൂട്യൂബ് നീക്കം ചെയ്തത്. യൂടിയൂബിന്റെ നിബന്ധനകള്‍ ലംഘിച്ചു എന്ന് കാട്ടിയാണ് പ്ലറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

പിന്നാലെ ട്വിറ്ററിൽ #jus­tice­for­car­ry, #bring­back­car­rysvideo, #shame­ony­outube എന്നീ ഹാഷ്​ടാഗുകൾ തരംഗമാകുകയും ചെയ്തു. ആമിർ സിദ്ദിഖി എന്ന ടിക്ടോക്ക് യൂസറെ ആണ് കാരിമിനാറ്റി റോസ്റ്റ് ചെയ്തത്. യൂട്യൂബ്​ കണ്ടൻറ്​ ക്രിയേറ്റർമാർക്കെതിരെ ആമിർ സിദ്ദിഖി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് റോസ്റ്റിംഗ് വീഡിയോയുമായി കാരിമിനാറ്റി എത്തിയത്.

ഈ വീഡിയോയ്ക്ക് താഴെ വ്യക്​തിഹത്യ നടത്തുന്ന രീതിയിലേക്ക്​ പോയെന്ന കമൻറുകളുമായി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട്​ ഏഴ്​ കോടി പേരാണ് വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് ലൈക്കുകളും വീഡിയോ വാരിക്കൂട്ടി. കാരിമിനാറ്റിയുടെ വീഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ യൂട്യൂബിന്​ പിൻവലിക്കേണ്ടി വന്നതെന്നാണ്​ സൂചന. എന്തൊക്കെ തന്നെ ആയാലും ഈ സംഭവം ഇരു പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.