December 2, 2022 Friday

Related news

December 2, 2022
December 2, 2022
December 2, 2022
December 2, 2022
December 1, 2022
December 1, 2022
December 1, 2022
November 30, 2022
November 30, 2022
November 29, 2022

വ്യാജ കോവിഡ് ചികിത്സ: യൂ ട്യൂബര്‍ സാപ്പാട്ട് രാമൻ അറസ്റ്റില്‍

Janayugom Webdesk
ചെന്നെെ
May 28, 2021 7:29 pm

കോവിഡ് രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലാണ് സംഭവം. പ്രമുഖ യൂട്യൂബറാണ് അറസ്റ്റിലായത്. സാപ്പാട്ടുരാമന്‍ എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനായ ആര്‍ പാര്‍ച്ചെഴിയാനെയാണ് അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

ചിന്നസേലത്തിനടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പോലീസും ആരോഗ്യ പ്രവര്‍ത്തകരും സംയുക്തമായ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാളുടെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ സിറിഞ്ചുകളും മരുന്നുകളും ഗുളികകളും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

മെഡിക്കല്‍ ബിരുദമില്ലാതെയാണ് ഇയാള്‍ കോവിഡ് രോഗികളെ ചികിത്സിച്ചത്. മറ്റ് അസുഖങ്ങളുള്ളവരെയും ഇയാള്‍ ഇയാള്‍ ചികിത്സിച്ചിരുന്നു. ചികിത്സയ്ക്ക് അനുമതിയില്ലാത്ത ബാച്ചിലര്‍ ഓഫ് ഇലക്‌ട്രോ-ഹോമിയോപ്പതി ബിരുദധാരിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ആശുപത്രി പോലീസ് സീല്‍ ചെയ്തു.

Eng­lish Sum­ma­ry : Youtu­ber arrest­ed for fake covid treatment

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.