November 30, 2022 Wednesday

Related news

November 29, 2022
November 28, 2022
November 27, 2022
November 27, 2022
November 27, 2022
November 26, 2022
November 26, 2022
November 25, 2022
November 25, 2022
November 22, 2022

സ്ത്രീകളെ ശല്യം ചെയ്‌തെന്ന് പരാതി; പ്രമുഖ യൂട്യൂബര്‍ കൊച്ചിയില്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
August 8, 2021 1:52 pm

യൂട്യൂബ് പ്രാങ്ക് വീഡിയോ എന്ന പേരില്‍ പൊതു ഇടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളം ചിറ്റൂര്‍റോഡ് സ്വദേശി ആകാശ് സൈമണ്‍ മോഹനാണ് അറസ്റ്റിലായത്.എറണാകുളം കച്ചേരിപ്പടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.

വില്ലന്‍ ഹബ് എന്ന ചാനലിന് വേണ്ടിയായിരുന്നു ചിത്രീകരണം. സ്ത്രീകളെ ശല്യം ചെയ്തത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നും പരാതി വന്നതോടെയാണ് പൊലീസ് നടപടി. 

Eng­lish Sum­ma­ry : Youtu­ber arrest­ed for stalk­ing women in kochi

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.