യുവകലാസാഹിതി: വളാഞ്ചേരിയിൽ വിളംബര ജാഥ നടന്നു

Web Desk
Posted on January 13, 2019, 8:12 pm

വളാഞ്ചേരിയിൽ വിളംബര ജാഥ നടന്നു. ജനുവരി 14 ന് വളാഞ്ചേരിയിലെത്തുന്ന യുവകലാസാഹിതി സാംസ്കാരിക യാത്രയുടെ സ്വീകരണ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് വളാഞ്ചേരി നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചത്. ദേശീയത,മാനവികത,ബഹുസ്വരത എന്നി മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യുവകാലസാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഘ്യത്തിൽ സാംസ്കാരിക യാത്ര സംഘടിപ്പിക്കുന്നത്.  നാളെ ഉച്ചക്ക് മൂന്ന് മണിക്ക് വളാഞ്ചേരിയിൽ യാത്രക്ക് നൽകുന്ന  സ്വീകരണത്തിന്റെ ഭാഗമായി ചെമ്പരത്തിയുടെ നേരുപാട്ടുകളും,കവിയരങ്ങും,ഫോട്ടോ പ്രദർശനവും,ചിത്ര രചനയും അരങ്ങേറും. യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വിളംബര ജാഥക്ക് പരിസ്ഥിതി പ്രവർത്തകൻ എം പി എ ലത്തീഫ് നേതൃത്വം നൽകി.