യുവകലാസാഹിതി ഖത്തർ കെ സി പിള്ള സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 2020

Web Desk
Posted on February 04, 2020, 2:36 pm

ഓരോ പ്രവാസിയും ജീവിതം മോടിപിടിക്കാൻ നെട്ടോട്ടമോടുന്ന സമയം നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കാൻ പലപ്പോഴും നമ്മൾ സമയം കണ്ടെത്താറില്ല. പിന്നെ സാമ്പത്തികവും അതിനൊരു കാരണമാണ്. പ്രവാസിയുടെ കൊച്ചു കൊച്ചു പ്രശനങ്ങളിൽ കരുതലോടെ എന്നും കൂടെനിക്കാൻ ഞങ്ങൾ യുവകലാസാഹിതി ഖത്തർ ശ്രമിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ ഈ വരുന്ന 2020 ഫെബ്രുവരി 7ന് രാവിലെ 7am മുതൽ 1pm വരെ അബീർ മെഡിക്കൽ സെന്റർ (ഇൻഡസ്ട്രിയൽ ഏരിയ) വെച്ച് കെ. സി. പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തറും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ  എല്ലാവരും സൗകര്യം പങ്കെടുക്കണമെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.

ഓൺലൈൻ ആയി റെജിസ്റ്റർ ചെയുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://forms.gle/4PrJWF2dcNTQWEsP7
OR
റെജിസ്‌ട്രേഷൻ വിളിക്കേണ്ട നമ്പർ:
66084003 / 33493444 / 33869355

(നോർക്ക റെജിസ്ട്രേഷൻ, ICBF ലൈഫ് ഇൻഷുറൻസ് എന്നിവ എടുക്കുവാനുള്ള പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്)

Eng­lish sum­ma­ry: Yuva Kalasahi­ti Qatar KC Pil­lai Memo­r­i­al Free Med­ical Camp 2020