September 29, 2022 Thursday

Related news

September 22, 2022
July 10, 2022
May 8, 2022
August 10, 2021
May 22, 2021
October 31, 2020
October 10, 2020
April 29, 2020
February 22, 2020
February 22, 2020

യുവകലാസന്ധ്യ 2022 സ്വാഗതസംഘം രൂപീകരിച്ചു

Janayugom Webdesk
July 10, 2022 11:45 pm

യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ 2022 ഒക്ടോബർ 29 ന് നടക്കുന്ന യുവകലാസന്ധ്യ 2022 സംഗീത വിരുന്നിന്റെ സ്വാഗതസംഘം രൂപീകരണയോഗം 2022 ജൂലായ് 9, ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. സ്വാഗതസംഘം രൂപീകരണ യോഗം യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം രക്ഷാധികാരികളായി വി പി ശ്രീകുമാർ, മാധവൻ ബേനൂർ എന്നിവരെയും, ചെയർമാൻ ആയി പ്രശാന്ത് ആലപ്പുഴ, കൺവീനർ ആയി അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. 100 അംഗങ്ങളടങ്ങിയ സ്വാഗതസംഘം കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തിൽ ആശംസയർപ്പിച്ച് പ്രശാന്ത് ആലപ്പുഴ,പ്രദീഷ് ചിതറ, നമിത സുബീർ, രാജേഷ് എന്നിവർ സംസാരിച്ചു. സിബി ബൈജു അധ്യക്ഷത ചടങ്ങിൽ അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും, അനിൽ കുമാർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Yuva Kalasand­hya 2022 Wel­come Com­mit­tee constituted

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.