20 June 2024, Thursday

Related news

December 17, 2023
September 8, 2023
August 23, 2023
June 5, 2023
July 31, 2022
June 23, 2022
June 19, 2022
June 3, 2022
April 20, 2022
December 11, 2021

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തിരുത്താനെത്തിയ യുവമോർച്ച പ്രവർത്തകർക്കും പറ്റി നല്ലൊരു ഉഗ്രൻ അമളി

Janayugom Webdesk
October 10, 2021 1:37 pm

സംസ്ഥാനങ്ങളുടെ എണ്ണം കൃത്യമായി പറയുന്നതിൽ നാക്കുപിഴ സംഭവിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തിരുത്താനെത്തിയ യുവമോർച്ച പ്രവർത്തകർക്കും പറ്റി നല്ലൊരു ഉഗ്രൻ അമളി. യുവമോർച്ചയും സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ വി ശിവൻകുട്ടിക്ക് ക്ലാസെടുക്കുന്ന തരത്തിലായിരുന്നു സമരം ആസൂത്രണം ചെയ്തത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഇന്ത്യയുടെ പഴയ ഭൂപടവുമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. അതേസമയം, മന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ഭാഗം അടർത്തിയെടുത്ത് ആക്ഷേപികാകനാണ് ശ്രമം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ പുറത്തിറക്കുന്നതിനായി ഇന്നലെ ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടി സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞത്. 

പിന്നീട് സമൂഹ മാധ്യമങ്ങളിലടക്കം പലരും വൻ ട്രോളുകളാക്കി ഇതിനെ മാറ്റി. കൂടാതെ ബിജെപി യുഡിഎഫ് നേതാക്കളും ഇതിനെതിരെ രംഗത്തെത്തി.എന്നാൽ, സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ മന്ത്രിയെ സംസ്ഥാനങ്ങളുടെ എണ്ണം ക്ലാസെടുത്ത് പഠിപ്പിക്കാനായിട്ടാണ് എത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യയുടെ ഭൂപടവും കൊണ്ടാണ് പ്രവർത്തകരും നേതാക്കളും എത്തിയത്. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് വിശദീകരിച്ച നേതാവിനും കൃത്യമായ സംസ്ഥാനങ്ങൾ പറയുന്നതിൽ പിഴവ് സംഭവിച്ചു. മന്ത്രിയെ തിരുത്താനെത്തിയ യുവമോർച്ച പ്രവർത്തകർക്ക് പറ്റിയ അമളിയാണ് ഇപ്പോൾ കൂടുതൽ ചർച്ചയാകുന്നത്.മന്ത്രിക്ക് ക്ലാസെടുക്കാനെത്തിയ യുവമോര്‍ച്ച പ്രവർത്തകർ കൊണ്ടുവന്നതാകട്ടെ ഇന്ത്യയുടെ പഴയ ഭൂപടവും.ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. 

മന്ത്രിയെ പഠിപ്പിക്കുന്നതിനിടെ ജമ്മുകശ്മീരിനെ സംസ്ഥാനമായി എണ്ണുകയും രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നുമാണ് യുവമോര്‍ച്ച നേതാവ് പഠിപ്പിച്ചത്.ഇതോടെ യുവമോർച്ചയും വെട്ടിലായി. മന്ത്രിക്ക് പറ്റിയ നാക്കുപിഴ ആയുധമാക്കി തിരുത്താനെത്തിയ യുവമോര്‍ച്ചക്കാര്‍ക്കും കിട്ടി എട്ടിൻ്റെ പണി. എന്നാൽ, ഇന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത് ലോകത്ത് ആർക്കും നാക്കുപിഴ സംഭവിക്കുമെന്നും ഇതിന് പിന്നിൽ ബിജെപിയും കോൺഗ്രസിലെ ചില കക്ഷികളുമാണെന്നായിരുന്നു.തെറ്റുപറ്റിയ മന്ത്രി വിശദീകരണവുമായി തിരുത്തൽ വരുത്തിയെങ്കിലും അക്ഷരാർത്ഥത്തിൽ വടി കൊടുത്ത് അടി വാങ്ങിയ യുവമോർച്ചക്കാരെ ആര് തിരുത്തുമെന്നാണ് പലരും ചോദിക്കുന്നത്.
ENGLISH SUMMARY;Yuva Mor­cha activists who came to cor­rect Edu­ca­tion Min­is­ter V Sivankutty
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.