Web Desk

September 14, 2020, 8:58 am

കെ ടി ജലീലിനെ അപായപ്പെടുത്താൻ യുവമോർച്ച ശ്രമം; മന്ത്രിയുടെ വാഹനത്തിന് കുറുകെ കാർ ഇടിച്ചുകയറ്റി

Janayugom Online

മന്ത്രി കെ ടി ജലീലിനെ അപായപ്പെടുത്താൻ യുവമോർച്ചാ സംഘത്തിന്റെ ശ്രമം. കൊല്ലം പാരിപ്പള്ളിയിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു കാർ ഓടിച്ചുകയറ്റിയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. തലനാരിഴയ്‌‌ക്കാണ് വൻ അപകടം ഒഴിവായത്. മന്ത്രിയുടെ വാഹനവും അകമ്പടി വന്ന വാഹനവും സമയോചിതമായി നിയന്ത്രിക്കാനായതിനാലാണ് അപകടം ഒഴിവായത്
സംഭവത്തിൽ കല്ലുവാതുക്കൾ സ്വദേശികളായ യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അഭിജിത്ത്, വൈഷണവ്, വിപിൻ, എളിപുറം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. അപകടപ്പെടുത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ വധശ്രമമാണ് കുറ്റം. ഇനിയും പ്രതികളുണ്ടെന്നാണ് പൊലിസ് സംശയം. അന്വേഷണം ഊർജിതമാക്കി.

you may also like this video