Web Desk

ഷാർജ

September 12, 2021, 11:53 am

യുവകലാസാഹിതി യുഎഇ കലോത്സവം സമാപിച്ചു

Janayugom Online

യുവകലാസാഹിതി യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ കലോത്സവം സമാപിച്ചു. വിവിധ എമിറേറ്റുകളെ 5 മേഖലകളായി തിരിച്ചു മൂന്ന് വിഭാഗങ്ങളിലായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിച്ച കലോത്സവത്തിൽ രണ്ടായിരത്തിലധികം കുട്ടികൾ ആണ് പങ്കെടുത്തത് .മേഖല മത്സരങ്ങളിലിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികളെ പങ്കെടുപ്പിച്ചു നടന്ന യു എ ഇ തല മത്സരങ്ങളിൽ മത്സരാർത്ഥികൾ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത് .കേരളത്തിലെയും യു എ ഇ ലെയും പ്രമുഖർ ആയിരുന്നു വിധികർത്താക്കളായി എത്തിയിരുന്നത്.

ഏറ്റവും കൂടുതൽ പോയിന്റ് നേടി വയലാർ രാമവർമ്മ എവറോളിംഗ് ട്രോഫി അബുദാബി — അൽ ഐൻ മേഖല കരസ്ഥമാക്കി . രണ്ടാം സ്ഥാനം ദുബായ് മേഖലയും മൂന്നാം സ്ഥാനം ഷാർജ മേഖലയും കരസ്ഥമാക്കി. മൃണാളിനി സാരാഭായ് കലാപ്രതിഭപട്ടം ദുബായ് മേഖലയിൽ നിന്നുള്ള ഭദ്രനന്ദ സ്വന്തമാക്കി. കാറ്റഗറി ഒന്നിൽ മികച്ച പ്രകടനം നടത്തിയ ഫാത്തിമ സൈഫ് കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരവും കാറ്റഗറി രണ്ടിൽ ഐശ്വര്യ ഷ്യജിത് സുഗതകുമാരി പുരസ്കാരത്തിനും അർഹയായി .

പുരസ്കാരദാന ചടങ്ങിൽ യുവകലാസാഹിതി യുഎഇ പ്രസിഡൻറ് ആർ ശങ്കർ , ജനറൽ സെക്രട്ടറി ബിജു ശങ്കർ , ട്രഷറർ വിനോദ് പയ്യന്നൂർ , രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, തുടങ്ങിയവർ പങ്കെടുത്തു. ഓരോ മത്സരങ്ങളിലേയും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വരും ദിവസങ്ങളിൽ വിതരണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.

ENGLISH SUMMARY:Yuvakala Sahithi UAE Arts Fes­ti­val concludes
You may also like this video