Monday
23 Sep 2019

യുവകലാസാഹിതി ഖത്തര്‍: ഇബ്രു ഇബ്രാഹിം സെക്രട്ടറി; ലാലു കെ ഇ പ്രസിഡന്റ്

By: Web Desk | Wednesday 24 July 2019 3:58 PM IST


Yuvakalasahithi- Janayugom

യുവകലാസാഹിതി ഖത്തര്‍ വാര്‍ഷിക സമ്മേളനം പി കെ വി നഗറില്‍ (ഐസിസി, അബു ഹമൂര്‍) നടന്നു. കെ ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ഷാനവാസ് തവയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ലാലു കെ. ഇ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രൂ ഇബ്രാഹിം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സുജന്‍ ധര്‍മപാലന്‍ വാര്‍ഷിക വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. കെ വി മുരളി, സിറാജുദ്ധീന്‍ എം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സുജന്‍ ധര്‍മപാലന്‍ നന്ദിയും പറഞ്ഞു.

ഇബ്രു ഇബ്രാഹീം (സെക്രട്ടറി) ലാലു കെ ഇ. (പ്രസിഡന്റ്), സുജന്‍ ധര്‍മപാലന്‍ (ട്രഷറര്‍), കെ. വി. മുരളി, പ്രകാശ് എന്‍ കെ (ജോയിന്റ് സെക്രട്ടറിമാര്‍), അജിത് പിള്ള, നസീര്‍ ഷാഹുല്‍ ഹമീദ് (വൈസ് പ്രസിഡന്റുമാര്‍). ലിസാം (മീഡിയ കോഡിനേറ്റര്‍)  എന്നിവരാണ് പുതിയ ഭാരവാഹികള്‍.

yuvakalasahiti

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഷാനവാസ് തവയില്‍, രാഗേഷ് കുമാര്‍, അനില്‍ ഉപ്പോട്ട്, ജലാല്‍ ഹാഷിം കുട്ടി, രഘുനാഥന്‍, മോഹന്‍ ജോണ്‍, പ്രദീപ് തെക്കനത്, ഷഹീര്‍ നിറവില്‍, സിറാജുദ്ധീന്‍ എം., സതീഷ് എ. എം., സറിന്‍ കക്കത്ത്, ബിജു പൂപ്പെന്‍കലയില്‍.

രാജ്യാന്തര വിമാനത്താവളങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള തീരുമാനം റദ്ദുചെയ്യുണമെന്നും നമ്മുടെ വിമാന കമ്പനികള്‍ അടച്ചു പൂട്ടിയതുമൂലം ജിസിസി മേഖലയില്‍ നിന്ന് നാട്ടിലേക്കെത്താന്‍ വിമാന യാത്രകള്‍ കൂടുതല്‍ ദുസ്സഹമായെന്നും സമ്മേളനം അറയിച്ചു. ഈ  സാഹചര്യത്തില്‍ എയര്‍ കേരള പോലുള്ള കേരള സര്‍ക്കാര്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ ഉദാരീകരണ നടപടികളിലൂടെ സുതാര്യമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സീസണ്‍ സമയങ്ങളില്‍ പ്രവാസികളെ യാത്രകൂലിയിനത്തില്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അടുത്ത സമ്മേളന കാലയളവില്‍ പരമാവധി പ്രവാസി മലയാളിയെയും നോര്‍ക്കയുടെ പരിധി യില്‍ കൊണ്ടുവരുവാന്‍ യുവകലാസാഹിതി ഖത്തര്‍ ശ്രമിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

Related News