Web Desk

അബുദാബി

November 09, 2020, 7:50 pm

യുവകലാസാഹിതി അബുദാബിയും ബ്ലഡ് ഡോണേഴ്സ് കേരളയും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Janayugom Online

യുവകലാസാഹിതി അബുദാബിയും, ബ്ലഡ് ഡോണേഴ്സ് കേരളയും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അബുദാബി ഖാലിദിയ ബ്ലഡ് ബാങ്കിൽ വെച്ചായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. അബുദാബി സിറ്റി, മുസ്സഫ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത പരിപാടിയിൽ, യുവകാലസാഹിതി അബുദാബി, ബ്ലഡ് ഡോണേഴ്സ് കേരള, എഫ്. സി റൈഡേഴ്സ് തെക്കുമ്പാട് കൂട്ടായ്മയുടെ ഭാരവാഹികളും, പ്രവർത്തകരും എത്തിച്ചേർന്നിരുന്നു. യുവകലാസാഹിതി അബുദാബി സെക്രട്ടറി മനു കൈനകരി, പ്രസിഡന്റ് എം. സുനീർ, ബ്ലഡ് ഡോണർസ് കേരള ഭാരവാഹികൾ മനോജ്, ജഫാർ എന്നിവരുടെ നേതൃത്വത്തിൽ അണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Eng­lish sum­ma­ry: Yuvakalasahithi Abud­habi Orga­nized blood dona­tion camp