Wednesday
23 Oct 2019

യുവകലാസാഹിതി ഖത്തറിനു നോര്‍ക്ക റൂട്ട്‌സില്‍ അംഗീകാരം

By: Web Desk | Sunday 14 July 2019 8:42 PM IST


Yuvakalasahithi- Janayugom

ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി ഖത്തറിനു കേരള സര്‍ക്കാറിെന്റ കീഴിലെ പ്രവാസി വിഭാഗമായ നോര്‍ക്ക റൂട്‌സില്‍ അംഗീകാരം ലഭിച്ചതായി യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കാനും അതവര്‍ക്ക് നേടികൊടുക്കാനും യുവകലാസാഹിതി ഖത്തറിനു സാധിക്കുമെന്നും, അതിനുളള കൂടുതല്‍ അവസരമാണ് നോര്‍ക്ക അംഗീകാരത്തിലൂടെ യുവകലാസാഹിതിക്ക് ലഭിച്ചതെന്നും, നോര്‍ക്ക പദ്ധതികളുടെ പ്രചാരണ ത്തിനും അംഗത്വ വര്‍ധനവിനും യുവകലാസാഹിതി ശ്രമിക്കുമെന്നും സെക്രട്ടറി ഇബ്രൂ ഇബ്രാഹിം പറഞ്ഞു.

Related News