Web Desk

ഷാര്‍ജ

November 08, 2020, 9:21 am

യുവകലാസാഹിതി അബുദാബി കേരളപിറവി ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു.

Janayugom Online

യുവകലാസാഹിതി അബുദാബി, കെ. ദാമോദരൻ റീഡേഴ്സ് ക്ലബ് സംഘടിപ്പിച്ച കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രശ്നോത്തരി യിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു.

വാട്ട്സ്ആപ്പിലൂടെയും,ഫേസ്ബുക്കിലൂടെയും രണ്ടു തലങ്ങളിലായി നടത്തിയ മത്സരത്തിൽ ഒന്നാസ്ഥാനം: ഗീതു പ്രകാശ് ( കണ്ണൂർ),രണ്ടാം സ്ഥാനം: ആനന്ദ് ബാബു ( കൊല്ലം), മൂന്നാം സ്ഥാനം: അരവിന്ദ്. വി ( പത്തനംതിട്ട), ഫേസ്ബുക്ക് മൽസരവിജയി: ദീപ ഹരീന്ദ്രൻ ( കോട്ടയം) എന്നിവരെ വിജയികൾ ആയി തിരഞ്ഞെടുത്തു.

അബുദാബിയിൽ വച്ച് നടത്തിയ മത്സരത്തിന് ശരത് ചന്ദ്രൻ, സുൽഫിക്കർ എന്നിവർ നേതൃത്വം നല്കി.

ENGLISH SUMMARY: yuvakalasahithi con­duct­ed ker­ala piravi celebration

YOU MAY ALSO LIKE THIS VIDEO