Monday
25 Mar 2019

യുവകലാസാഹിതി: ഇന്നലെ ചെയ്‌തോരബദ്ധം പ്രാരംഭ ഘട്ടത്തില്‍

By: Web Desk | Friday 4 January 2019 10:40 PM IST


ബാലുശ്ശേരി:

ദേശീയത, മാനവികത, ബഹുസ്വരത എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി കാഞ്ഞങ്ങാട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 10 മുതല്‍ 22 വരെ യുവകലാസാഹിതി നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരിക യാത്രയിലെ കലാ സംഘം അവതരിപ്പിക്കുന്ന ഇന്നലെ ചെയ്‌തോരബദ്ധം നാടകത്തിന്‍റെ റിഹേഴ്‌സല്‍ ബാലുശ്ശേരിയിലെ കൂട്ടാലിടയില്‍ ആരംഭിച്ചു. യുവകലാസാഹിതി രക്ഷാധികാരി ടിവി ബാലന്‍ ഉദ്ഘാടനം ചെയ്തു.

കെ വി സത്യന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂര്‍, സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്ണന്‍ തോട്ടശ്ശേരി, സംവിധായകന്‍ മനോജ് ബാലുശ്ശേരി, ബല്‍റാംകോട്ടൂര്‍, വാസു വാളിയില്‍, മജീദ് ശിവപുരം, പികെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. എംഎം സചീന്ദ്രന്‍ രചന നിര്‍വ്വഹിച്ച നാടകത്തില്‍ ബല്‍റാംകോട്ടൂര്‍, കെ.വി.സത്യന്‍, ഉണ്ണികൃഷ്ണന്‍ തോട്ടശ്ശേരി , ദിവാകരന്‍ പികെ, സുബ്രഹ്മണ്യന്‍ കുരുവട്ടൂര്‍, സുമതി, റാണി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മനോജ് ബാലുശ്ശേരിയാണ് സംവിധായകന്‍.