Tuesday
19 Mar 2019

സാംസ്‌ക്കാരിക യാത്രക്ക് തൃക്കരിപ്പൂരില്‍ ഉജ്ജ്വല വരവേല്‍പ്പ്

By: Web Desk | Friday 11 January 2019 3:22 PM IST


yuvakalasahithi kasargod

തൃക്കരിപ്പൂര്‍: ദേശീയത, മാനവികത, ബഹുസ്വരത എന്ന സന്ദേശവുമായി യുവകലാസാഹിതി നടത്തുന്ന സംസ്ഥാന തല സാംസ്‌ക്കാരിക യാത്രക്ക് തൃക്കരിപ്പൂരില്‍ ആവേശകരമായ വരവേല്‍പ്പ്. കാഞ്ഞങ്ങാട് നിന്ന് ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്തു പ്രയാണം ആരംഭിച്ച സാംസ്‌ക്കാരിക യാത്രയുടെ ആദ്യ സ്വീകരണമാണ് തൃക്കരിപ്പൂരില്‍ നടന്നത്.

yuvakalasahithi

തങ്കയം മുക്കില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ യുവകലാസാഹിതി പ്രവര്‍ത്തകരും എഴുത്തുകാരും വിവിധ കലാസമിതികളുടെ ഭാരവാഹികളും ചേര്‍ന്ന് തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വിഷയാവതരണം നടത്തി. വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ ഇ എം സതീശന്‍, കോ ഓഡിനേറ്റര്‍ ഗീതാ നസീര്‍, ഉദിനൂര്‍ ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യുവകലാസാഹിതി കലാസംഘത്തിന്റെ നാടകം ‘ഇന്നലെ ചെയ്‌തോരബദ്ധം അരങ്ങേറി.

Yuvakalasahithi