Monday
25 Mar 2019

യുവകലാസാഹിതി ഷാർജ യുണിറ്റ് വാട്ടര്‍ കളര്‍ മത്സരത്തില്‍ ഇവര്‍ വിജയികള്‍

By: Web Desk | Sunday 25 November 2018 3:30 PM IST


Painting colour
ശരൺ സാബു, ശ്രേയസ് പി എസ് , ആർദ്ര ഷിജു
ഷാർജ : യുവകലാസാഹിതി ഷാർജ യുണിറ്റ് ഗിൽഡുമായി സഹകരിച്ചു കൊണ്ട് അന്തരിച്ച യു എ ഇ യിലെ പ്രമുഖ ചിത്രകാരന്മാരായിരുന്ന ഹർഷൻ, പ്രമോദ് എന്നിവരുടെ ഓർമയ്ക്കായി വാട്ടർ കളർ മത്സരം സംഘടിപ്പിച്ചു. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത മുപ്പത്തി അഞ്ചോളം മത്സരാര്‍ഥികളാണ് പങ്കെടുത്തത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ശരൺ സാബു, ശ്രേയസ് പി എസ് , ആർദ്ര ഷിജു  എന്നിവർ കരസ്ഥമാക്കി. വരും വർഷങ്ങളിലും ഈ മത്സരങ്ങൾ തുടരുമെന്നും വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും ഡിസംബർ ഏഴിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടക്കുന്ന യുവകലാസന്ധ്യ 2018  വേദിയിൽ വച്ച് ശ്രീ കാനം രാജേന്ദ്രൻ വിതരണം നടത്തുമെന്നും യുവകലാസാഹിതി ഭാരവാഹികൾ ആയ ബിജു ശങ്കർ, മാധവൻ നായർ അജിത് വർമ്മ, പ്രദീഷ് ചിതറ ജിബി ബേബി, സുബീർ ആരോൾ,അഭിലാഷ്  ഗിൽഡ്ഭാരവാഹി വിനീത് എന്നിവർ അറിയിച്ചു.