യുവകലാസാഹിതി യു എ ഇ ഓണാഘോഷം “പൂവിളി 2020”

Web Desk
Posted on September 14, 2020, 1:34 pm

പൂവിളി 2020 സെപ്റ്റംബർ 11 നു ഓൺലൈനിൽ ആഘോഷിച്ചു. എഴുത്തുകാരനും സിനിമ പ്രവർത്തകനുമായ ശ്രീ മധുപാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്റർ, സംവിധായകരായ പ്രജേഷ്സെൻ, ഗിരീഷ് ദാമോദരൻ ആങ്കറും താരവുമായ അശ്വതിശ്രീകാന്ത്തുടങ്ങിയവർ ഓണാശംസകൾ അർപ്പിച്ചു. നാലര മണിക്കൂർ നീണ്ടുനിന്ന yks കുടുംബാംഗങ്ങളുടെ കലാപരിപാടികൾക്ക് വനിതകലാസാഹിതി അംഗങ്ങൾ ചുക്കാൻ പിടിച്ചു.

സൂം മീറ്റിലുംഎഫ് ബി ലൈവിലുമായി ധാരാളം പേർ പരിപാടി വീക്ഷിച്ചു. സുഭാഷ് ദാസ് അവതരിപ്പിച്ച ഏകപാത്രാഭിനയം മികവും വിഷയപ്രധാന്യവും കൊണ്ട് ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ഫാൻസി ഡ്രെസ് മൽസരത്തിൽ നിവേദ് ശ്രീനാഥ്, ഏഞ്ചൽ വിത്സൻ, അലീന വിത്സൻ എന്നിവരും മുതിർന്നവരുടെ കേരളശ്രീമാൻ, മലയാളി മങ്ക മൽസരങ്ങളിൽ മനു, ആനന്ദ് ശങ്കർ, ഷിഫി, സബീന എന്നിവരും വിജയികളായി. യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സ: ബാബു വടകര, സെക്രട്ടറി സ: വിത്സൻ തോമസ് രക്ഷാധികാരി സ: പ്രശാന്ത് ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൂവിളി 2020 യിൽ സർഗ്ഗ റോയ് സ്വാഗതവും നമിത സുബീർ നന്ദിയും പറഞ്ഞു.

you may also like this video