യുവകലാസാഹിതി സാംസ്‌കാരിക യാത്രക്ക് വയനാട്ടില്‍ സ്വീകരണം

Web Desk
Posted on January 12, 2019, 7:31 pm
യുവകലാസാഹിതി  സാംസ്‌കാരിക യാത്രക്ക്  സുല്‍ത്താന്‍ ബത്തേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഒ കെ ജോണി ഉദ്ഘാടനം ചെയ്യുന്നു
കല്‍പറ്റ: ബഹുസ്വരതയിലൂന്നിയ മാനാവിക കാഴ്ചപ്പാട് ദേശീയതയുടെ ഭാഗമാക്കുന്നതിനായി  ജാതിയില്ലാ മതമില്ലാ മനുഷ്യനാണ് പ്രധാനം എന്ന സന്ദേശമുയര്‍ത്തി യുവകലാസാഹിതി  സംസ്ഥാനസമിതി നടത്തുന്ന സാംസ്‌കാരിക യാത്രക്ക് കല്‍പറ്റയില്‍ സ്വീകരണം നല്‍കി.  സ്വാഗതസംഘം ചെയര്‍മാന്‍ വി ദിനേശ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണം പ്രൊഫ. താരാഫിലിപ്പ്  ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി സി പി ഐ ജില്ലാ സെക്രട്ടറി  വിജയന്‍ ചെറുകര, ജാഥാ ഡയറക്ടര്‍  ടി യു ജോണ്‍സണ്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എന്‍ കെ ജോര്‍ജ് മാസ്റ്റര്‍, അഡ്വ. ജയപ്രമോദ്, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷിബു കുറുമ്പേമഠം  സ്വാഗതവും, വി യൂസഫ് നന്ദിയും പറഞ്ഞു, യാത്രയോടനുബന്ധിച്ച് ഇന്ന്  ചെയ്‌തോരബന്ധം ദൃശ്യാവിഷ്‌കാരവും ഉണ്ടായി, പരിപാടികള്‍ക്ക്  ടി മണി, ഡോക്ടര്‍ അമ്പിച്ചിറയില്‍  പ്രൊഫ. ജിപ്‌സണ്‍ വി പോള്‍, കൃഷ്ണകുമാര്‍ അമ്മാത്ത്‌വളപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബത്തേരി മുന്‍സിപല്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരന്‍ ഒ കെ ജോണി ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ ജനമനസ്സുകളില്‍ ജാതി മത വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ കുത്തി നിറച്ച് ജനങ്ങളെയും രാജ്യത്തെയും ഭിന്നിപ്പിക്കാനും, ശിഥിലീകരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുയാണെന്ന്  മുഖ്യപ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. യുവകലാസാഹിതി കലാസംഘം അവതരിപ്പിക്കുന്ന ”ഇന്ന് ചെയ്‌തോരബന്ധം‘ദൃശ്യാവിഷ്‌ക്കാരം നടത്തി. സ്വാഗതസംഘചെയര്‍മാന്‍ പി എം ജോയി അധ്യക്ഷതവഹിച്ചു. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍, വിജയന്‍ ചെറുകര, ഡെല്‍നാ നിവേദിത, ജിപ്‌സണ്‍ വി പോള്‍, കെ കെ ദിലീപ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.