Web Desk

February 22, 2020, 3:24 pm

എൻ ഇ ബാലറാമിന്റെ ജന്മശതാബ്ദി പ്രഭാഷണങ്ങളുടെയും, സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരത്തിന്റേയും സംഘാടക സമിതി രൂപീകരിച്ചു

Janayugom Online
മാർച്ച് 20 ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന, പ്രമുഖ ദാർശികനും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന എൻ ഇ ബാലറാമിന്റെ ജന്മശതാബ്ദി പ്രഭാഷണങ്ങളുടെയും, സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരത്തിന്റേയും സംഘാടകസമിതി രൂപീകരണ യോഗം യുവകലാസാഹിതി സെൻട്രൽ കമ്മറ്റി സെക്രട്ടറി വിൽസൺ തോമസ് ഉത്ഘാടനം ചെയ്തു.
ജിബി ബേബി ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ വി.പി ശ്രീകുമാർ,  ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിംഗ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ, പി. ശിവപ്രസാദ്, ബിജു ശങ്കർ, രതീഷ് പന്ന്യൻ, സർഗ റോയി, സിബി ബൈജു, സത്യൻ മാറഞ്ചേരി എന്നിവർ സംസാരിച്ചു.സുബീർ സ്വാഗതവും റിയാസ് വെഞ്ഞാറമൂട് നന്ദിയും അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായി വി. പി. ശ്രീകുമാർ, വിൽസൺ തോമസ്, സത്യൻ മാറഞ്ചേരി (രക്ഷാധികാരികൾ) പ്രശാന്ത് ആലപ്പുഴ (ചെയർമാൻ) സുഭാഷ് ദാസ്, സ്മിത ജഗദീഷ് (വൈസ് ചെയർമാൻമാർ) അഭിലാഷ് (കൺവീനർ) വിനോദൻ, സന്ധ്യ സുജേഷ (ജോ. കൺവിനർമാർ) എന്നിവരെ തെരെഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായ് 51 അംഗ കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.
Eng­lish Sum­ma­ry: Yuvakalasahithy  formed orga­niz­ing committee