ഷാർജ
February 22, 2020 2:59 pm
പ്രമുഖ ദാർശനികനും, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന എൻ. ഇ. ബാലറാമിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി ഷാർജ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ലേഖനം, കവിത, കഥ എന്നീ ഇനങ്ങളിലാണ് രചനകൾ അയക്കേണ്ടത്.“ഇന്ത്യ — ചരിത്രം, വർത്തമാനം, ഭാവി” എന്ന വിഷയത്തിലാണ് ലേഖനം എഴുതേണ്ടത്. ലേഖനത്തിന്റെ ദൈർഘ്യം പത്ത് പുറത്തിൽ കവിയരുത്. കവിതയ്ക്കും കഥയ്ക്കും പ്രത്യേക വിഷയമില്ല.
[email protected] എന്ന ഇമെയിൽ വിലാസത്തിൽ സൃഷ്ടികൾ ലഭിച്ചിരിക്കേണ്ടുന്ന അവസാന തീയതി മാർച്ച് 10 ആണ്. ഒന്നാം സ്ഥാനം നേടുന്ന സൃഷ്ടികൾക്ക് മാർച്ച് 20 ന് ഷാർജ ഇന്ത്യൻ അസ്സോസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാരച്ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകും.
English Summary: Yuvakalasahithy invited creations to the Sharjah Literary Competition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.