27 March 2024, Wednesday

യുവകലാസാഹിതി ഖത്തർ; ഈണം 2022 സെപ്റ്റംബറിൽ 

Janayugom Webdesk
ദോഹ
May 29, 2022 4:53 pm

യുവകലാസാഹിതി ഖത്തറിന്റെ ജനറൽ ബോഡി യോഗം ഐസിസിയില്‍ വച്ച് നടന്നു. സാഹിതി പ്രസിഡന്റ് അജിത് പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കോ-ഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്‌ഘാടനം ചെയ്‌തു. ജോ. സെക്രട്ടറി രജി പുത്തൂരാന്‍ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തോട് അനുബന്ധിച്ചു കല‑കായിക കമ്മിറ്റികൾ രൂപികരിച്ചു അതിന്റെ കൺവീനിർമാരായി ബിനു ഇസ്മായിൽ & മഹേഷ് മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.

കോവിഡ് മഹാമാരിക്കു ശേഷം ഖത്തർ ഗവണ്മെന്റ് കൂടുതൽ  കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ഈദ് ഓണം ആഘോഷമായ ഈണം 2022 സെപ്റ്റംബറിൽ നടത്താൻ തീരുമാനം എടുത്തു.

മതങ്ങളുടെ പേരില്‍ അങ്കം വെട്ടാനൊരുങ്ങുന്ന സാമൂഹിക അന്തരീക്ഷത്തിലും നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന സംസ്ക്കാരത്തിന്റെ പൊതു ധാര യുടെ നേര്‍ക്ക്‌ വെളിച്ചം വീശുന്ന തരത്തിൽ ആയിരിക്കണം നമ്മുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ എന്ന ആശയത്തിന് ഊന്നൽ കൊടുത്താണ് യോഗം പിരിഞ്ഞത്.

Eng­lish Sum­ma­ry: Yuvakalasahithy Qatar; Eenam in Sep­tem­ber 2022

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.