10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

September 17, 2024
September 9, 2024
September 4, 2024
August 13, 2024
August 3, 2024
July 26, 2024
July 1, 2024
June 30, 2024
May 16, 2024
April 26, 2024

യുവകലാസാഹിതി യുഎഇ വാര്‍ഷിക സംഗമം

Janayugom Webdesk
അജ്മാന്‍
November 22, 2022 8:24 am

നരബലി അടക്കമുള്ള പരിഷ്‌കൃത സമൂഹത്തിന് അപമാനമായ അനാചാരങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നത് ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് യുവകലാസാഹിതി യുഎഇ വാര്‍ഷിക സംഗമം. ഇതിനെതിരെ ശാസ്ത്രീയ അവബോധം താഴെത്തട്ടില്‍ തന്നെ പൊതുജന സമൂഹത്തിന് പകര്‍ന്നുനല്‍കുവാന്‍ സര്‍ക്കാരും പുരോഗമന സംഘടനകളും ശ്രദ്ധചെലുത്തണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന സംഗമം കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഗമത്തില്‍ ഷാര്‍ജ പി കെ മേദിനി ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. യുഎഇയില്‍ യുവകലാസാഹിതി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുതിര്‍ന്ന നേതാക്കളായ യു വിശ്വനാഥന്‍, കെ പി അനില്‍, കെ വി പ്രേംലാല്‍, അബ്ദുല്‍ മനാഫ്, എം കെ ബാബു എന്നിവരെ ആദരിച്ചു.

 

വില്‍സണ്‍ തോമസ്, പ്രദീഷ് ചിതറ, സുഭാഷ് ദാസ്, സര്‍ഗ റോയ്, നമിത സുബീര്‍ എന്നിവര്‍ കുടുംബ സംഗമത്തിന് നേതൃത്വം നല്‍കി. സ്വാഗതസംഘം കണ്‍വീനര്‍ പ്രേംകുമാര്‍ ചിറയന്‍കീഴ് സ്വാഗതവും അന്‍സാര്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സുഭാഷ് ദാസ് (പ്രസിഡന്റ്), ബിജു ശങ്കര്‍ (സെക്രട്ടറി),സുനില്‍ ബാഹുലേയന്‍ (ട്രഷറര്‍) നസീര്‍ ചെന്ത്രാപ്പിന്നി, പ്രേംകുമാര്‍ ചിറയിന്‍കീഴ് (വൈസ് പ്രസിഡന്റുമാര്‍), അജി കണ്ണൂര്‍, നമിത സുബീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

 

 

Eng­lish Sam­mury: yuvakalasahithy shar­jah annu­al con­fer­ence and new

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.