യുവകലാസാഹിതി ഖത്തര്‍ രക്ത ദാന ക്യാമ്പ് 2019 ജനകീയ പങ്കാളിത്താല്‍ ശ്രദ്ധേയമായി

Web Desk
Posted on February 03, 2019, 7:48 pm

കെ. സി. പിള്ള സ്മരണാര്‍ത്ഥം യുവകലാസാഹിതി ഖത്തര്‍ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്താല്‍ ശ്രദ്ധേയമായി.

yuvakalashithi

ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഐ.സി.സി. പ്രസിഡന്റ് മണികണ്ഠന്‍ എ. പി. നിര്‍വഹിച്ചു, പ്രവാസികള്‍ക്ക് കൈത്താങ്ങായി നിലകൊള്ളുന്ന യുവകലാസാഹിതി ഖത്തറിന്റെ ഇത്തരം ഉദ്യമങ്ങള്‍ മാതൃകാപരവും ശ്ലാഘനിയവുമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

Yuvakalasahithi

യുവകലാസാഹിതി ഖത്തര്‍ പ്രസിഡന്റ് കെ. ഇ. ലാലുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം സ്വാഗതവും, ഉപ്പോട്ട് അനില്‍ കുമാര്‍, ഷാനവാസ് തവയില്‍, ഷാന ലാലു ആശംസകള്‍ നേര്‍ന്നു.

yuvakalashithi

കെ ശ്രീനിവാസന്‍, മുരളി നീലേശ്വരം, അജിത് പിള്ള, സൂരജ് ഉപ്പോട്ട്, സജിന്‍ കക്കത്ത്, സജു കെ.ഇ, പ്രദീപ് വാത്തികുളങ്ങര, സജു കെ.പി.എ.സി, പ്രകാശന്‍ എന്‍. കെ., സധീഷ്, ഷാന്‍ റഹ്മാന്‍, ടി. പ്രദീപ്, ഷബീര്‍ തവയില്‍, ഷഹീര്‍ നിരവില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ രാഗേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

yuvakalashithi