August 9, 2022 Tuesday

Related news

July 27, 2022
May 30, 2022
May 29, 2022
April 5, 2022
March 8, 2022
February 23, 2022
February 13, 2022
February 10, 2022
February 7, 2022
January 10, 2022

നല്ല പാരമ്പര്യങ്ങളെ നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇന്ത്യയിൽ നടന്നുവരുന്നത്: അഡ്വ: പ്രകാശ് ബാബു

Janayugom Webdesk
December 23, 2019 7:25 pm

ദുബായ് : യുവകലാസാഹിതി സംഘടിപ്പിച്ച യുവകലാസന്ധ്യ 2019 — ഒരു സങ്കീർത്തനം പോലെ ഡിസംബർ 20ന് അരങ്ങേറി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പ്രകാശ് ബാബു ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ. പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയായിരുന്നു. കാലദേശഭാഷാവൈവിധ്യങ്ങളെ തള്ളിക്കളഞ്ഞുക്കൊണ്ട് വായനക്കാരുടെ മനസ്സിലേക്ക് ഒരു സങ്കീർത്തനം പോലെ എത്തുമ്പോൾ, ഇതിനകം 113 പതിപ്പുകളാലും ഒട്ടേറെ അവാർഡുകളാലും അലങ്കരിക്കപ്പെട്ടുക്കഴിഞ്ഞിരിക്കുന്നു. പുസ്തക പ്രസാധനത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ പുതുതലമുറയെ മുന്നിൽ നിർത്തി ( സാക്ഷിയാക്കി) എഴുത്തുകാരനെ ആദരിച്ച യുവകലാസാഹിതി, സാംസ്കാരികരംഗത്തെ തങ്ങളുടെ പാരമ്പര്യം ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യൻ ഭാഷയിലെ ക്ലാസിക് വിഭാഗത്തിൽപ്പെടുന്ന കൃതിയായി ‘ഒരു സങ്കീർത്തനം പോലെ ’ അനുഭവപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ട ഉദ്ഘാടകൻ ഇന്ത്യയിലെ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യയുടെ നല്ല പാരമ്പര്യങ്ങളെ നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇന്ത്യയിൽ നടന്നുവരുന്നത്. ഇതിനെതിരെ രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗത്തുള്ളവർ പ്രതിരോധം തീർക്കേണ്ട ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്നത്തെ ഇന്ത്യയുടെ പുകയുന്ന അന്തരീക്ഷത്തിനോട് വളരെ വികാര വിക്ഷോഭത്തോടെ പെരുമ്പടവം പ്രതികരിച്ചു. അയ്യായിരം വർഷങ്ങളുടെ പാരമ്പര്യം കേട്ട് എനിക്ക് രോമാഞ്ചം ഉണ്ടാകുന്നില്ല എന്നും സവർണ്ണ ഹിന്ദുക്കളുടെ അധികാരത്തിൽ പിടഞ്ഞു മരിക്കെണ്ടവർ അല്ല ഇന്ത്യയിലെ ജനങ്ങൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരത്തുകളിൽ ഇറങ്ങുന്ന പുതിയ തലമുറയുടെ ആർജ്ജവത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. സർഗ്ഗ റോയ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നൗഷാദ് പുലാമന്തോൾ സ്വാഗതവും ജെറോം തോമസ് നന്ദിയും പറഞ്ഞു. രഘുരാജ്, വിൽസൺ തോമസ്, പ്രശാന്ത് ആലപ്പുഴ, പ്രസന്നകുമാർ, അഭിലാഷ് വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. രതീഷ് പന്ന്യൻ, ഷാജഹാൻ എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പ്രശസ്ത ഗായകരായ നിഖിൽ മാത്യു, ഡെൽസി നൈനാൻ, ശരത് കരാളപതി എന്നിവരോടൊപ്പം യൂ ഏ ഈ യിലെ പ്രശസ്ത ഗായകരും ചേർന്ന് നടത്തിയ സംഗീതസാന്ദ്രമായ പരിപാടിയും ഉണ്ടായിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.