മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഓസ്ട്രേലിയൻ ടി20 ലീഗ് ബിഗ്ബാഷ് കളിക്കാനൊരുങ്ങുന്നു. യുവിക്കായി ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ഡിസംബർ മൂന്നിന് ആരംഭിക്കാനിരിക്കുന്ന ബിബിഎല്ലിന്റെ പത്താം സീസണാണ് ലക്ഷ്യമിടുന്നത്. ടൂർണമെന്റിൽ കളിക്കാൻ യുവി താത്‌പര്യമറിയച്ചതിനു പിന്നാലെ അദ്ദേഹത്തിനായുള്ള ബിബിഎൽ ക്ലബ്ബിനെ കണ്ടെത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സഹായവുമുണ്ട്.
ബിസിസിഐ ചട്ടമനുസരിച്ച് സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങൾക്ക് മാത്രമേ വിദേശ ലീഗുകളിൽ കളിക്കാൻ സാധിക്കൂ. യുവ്‌രാജ് സിങ് ബിഗ്‌ബാഷില്‍ മത്സരിച്ചാല്‍ അത് ചരിത്രമാകും. ബിസിസിഐയുടെ അനുമതി ഇല്ലാത്തതിനാല്‍ പുരുഷ താരങ്ങളാരും ഇതുവരെ ബിഗ്‌ബാഷില്‍ പങ്കെടുത്തിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് യുവ്‌രാജ് സിങ്. 2011 ലോകകപ്പിലെ മികച്ച താരമായിരുന്ന യുവി 2017ലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 304 ഏകദിനങ്ങളില്‍ 8701 റണ്‍സും 111 വിക്കറ്റും നേടി. കൂടാതെ 40 ടെസ്റ്റും 58 അന്താരാഷ്‌ട്ര ടി20കളും കളിച്ചു. ടെസ്റ്റില്‍ 1900 റണ്‍സും ടി20യില്‍ 1177 റണ്‍സുമാണ് സമ്പാദ്യം. ഐപിഎല്ലില്‍ 83 മത്സരങ്ങളില്‍ നിന്ന് 2750 റണ്‍സും 36 വിക്കറ്റും പേരിലുണ്ട്.
ENGLISH SUMMARY: yuvaraj singh backs
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.