അര്‍ബുദത്തെ അതിജീവിച്ചെത്തിയ യുവരാജ് സിങ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് കാരണമായത് വിരാട് കോലിയെന്ന് മുൻ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. അര്‍ബുദത്തെ തോല്പിച്ച് ടീമിലേക്ക് മടങ്ങിയെത്തിയ യുവരാജിന് അധിക നാള്‍ ഇന്ത്യന്‍ ടീമില്‍ തുടരാന്‍ സാധിച്ചില്ല. മനോധൈര്യത്തോടെ പ്രശ്‌നങ്ങളെ നേരിടാന്‍ യുവരാജിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പരിഗണന അന്നത്തെ നായകനായ വിരാട് കോലി നല്‍കിയില്ലെന്നാണ് പരോക്ഷമായി ഉത്തപ്പ വിമര്‍ശിച്ചത്.
‘ടീമിലെ ഒരു താരം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ടീം ക്യാപ്റ്റന്‍ ആ താരത്തിനെ പിന്തുണയ്ക്കണം. ഫിറ്റ്‌നസ് ടെസ്റ്റില്‍ യുവരാജ് പോയിന്റ് കിഴിവ് ആവശ്യപ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇത് നിരസിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ അര്‍ബുദത്തെ തരണം ചെയ്താണ് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയത്. പോയിന്റില്‍ ഇളവ് കിട്ടാതിരുന്നിട്ടും യുവരാജ് കഴിവ് തെളിയിച്ച് വീണ്ടും ടീമിലെത്തി. എന്നാൽ അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ കോലിക്ക് നിർബന്ധങ്ങളുണ്ടായിരുന്നു. ഫിറ്റ്നസ് ടെസ്റ്റിൽ രണ്ട് പോയിന്റുകളുടെ ഇളവ് യുവരാജ് ചോദിച്ചിരുന്നു.
എന്നാൽ ഇത് നൽകാൻ ടീം മാനേജ്മെന്റും കോലിയും തയ്യാറായില്ല. എന്നാല്‍ ഒന്നു രണ്ട് കളികളില്‍ മാത്രം ഉള്‍പ്പെടുത്തി പിന്നീട് അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ നിയമത്തിനപ്പുറം ഇന്ത്യക്ക് ലോകകപ്പ് കിരീടങ്ങള്‍ നേടിത്തന്ന സൂപ്പര്‍ താരമെന്ന നിലയില്‍ യുവരാജ് പരിഗണന അര്‍ഹിക്കുന്നു. ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ യുവരാജ് നേടിയത് അര്‍ബുദ രോഗത്തിന് ശേഷം തിരിച്ചുവന്നിട്ടാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ എക്കാലവും സൂപ്പര്‍ താരമായി യുവരാജ് തുടരുമെന്നുറപ്പാണ്. എന്നാല്‍ യുവരാജിന് അര്‍ഹിച്ച യാത്രയയപ്പ് പോലും ഇന്ത്യ നല്‍കിയില്ല.’ ‑ഉത്തപ്പ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.