June 5, 2023 Monday

ക്യാപ്റ്റന്‍ കൂളിനായി ആ സീറ്റ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്: വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ചഹല്‍ 

Janayugom Webdesk
ഹാമില്‍ട്ടണ്‍
January 28, 2020 12:47 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാസങ്ങളായി വിട്ടു നില്‍ക്കുകയാണ് എംഎസ് ധോനി. ക്യാപ്റ്റന്‍ കൂളിന്‌റെ തിരിച്ചുവരവില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. ധോനിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉത്തരമില്ലാതെ തുടരുകയാണ്. എങ്കിലും താരത്തിന്റെ മടങ്ങി വരവ് പ്രതീക്ഷിക്കുന്നത് ആരാധകര്‍ മാത്രമല്ല സഹതരാരങ്ങളുമുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ ധോനിയുടെ അഭാവത്തില്‍ വേദനിച്ചിരിക്കുന്ന ആരാധകരുടെ മുന്‍പിലേക്കാണ് യുസ്‌വേന്ദ്ര  ചഹല്‍ ഇപ്പോള്‍ എത്തുന്നത്.‘ചെഹല്‍’ ടിവിയുടെ ഒരു എപിസോഡില്‍ ഇന്ത്യന്‍ ടീമിന്റെ ബസ് യാത്ര ചിത്രീകരിക്കുന്നതിനിടെയാണ് ധോനിയുടെ കാര്യം ചഹല്‍ പറഞ്ഞത്.

ഓക്ലാന്‍ഡില്‍ നിന്ന് ഹാമില്‍ട്ടണിലേക്കുള്ള ടീമിന്റെ ബസ് യാത്ര. ടീം അംഗങ്ങളില്‍ ചിലരുമായി സംസാരിച്ചതിന് ശേഷം ചഹല്‍ ഒരു സീറ്റിലേക്ക് എത്തി. ഇവിടെയായിരുന്നു ധോനി ഇരിക്കാറുണ്ടായിരുന്നത്. ഏറ്റവും പിറകിലെ ജനാലക്കരികിലെ സീറ്റ്. ഈ സീറ്റിലിപ്പോള്‍ ആരും ഇരിക്കില്ല. ധോനിക്കായി ടീം ഇപ്പോഴും ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. ചഹല്‍ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.