സാം​ബ സെ​ക്ട​റി​ലെ പാ​ക് വെ​ടി​വ‍യ്‌പ്പിൽ ബി​എ​സ്എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു

Web Desk
Posted on November 03, 2017, 10:49 am

സാം​ബ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക് റേ​ഞ്ചേ​ഴ്സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒരു ബി​എ​സ്എ​ഫ് ജ​വാ​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സത്തുൽ ഗ്രാമത്തിലെ തപൻ മൊണ്ടൽ (25) ആണ് കൊല്ലപ്പെട്ട ജവാൻ.  സാം​ബ സെ​ക്ട​റി​ലെ ബി​എ​സ്എ​ഫ് സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​കയാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും സാം​ബ സെ​ക്ട​റി​ൽ പാ​ക് റേ​ഞ്ചേ​ഴ്സ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇന്നലെ രാ​വി​ലെ 9.30നു ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു.