വീട്ടുപടിക്കൽ ഭക്ഷണമെത്തിക്കാൻ ഇനി മുതൽ ഇന്ത്യയിൽ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ ഊബർ ഈറ്റ്സ് ഉണ്ടാകില്ല. മറ്റൊരു സമാന കമ്പനിയായ സൊമാറ്റൊയില്‍ ലയിക്കുന്നതോടെ ഇന്ത്യയില്‍ ജോലി നഷ്ടപ്പെടുന്നത് നിരവധി ജീവനക്കാര്ക്കെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണ് നടന്നിരിക്കുന്നത് . ഊബര്‍ ഈറ്റ്സ് ഇന്ത്യയുടെ മുഴുവൻ ഓഹരികളും സൊമാറ്റോ സ്വന്തമാക്കി. ഇതോടെ ഊബര്‍ ഇന്ത്യ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങൾ നിര്‍ത്തും. 2017‑ലാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ ദീപേന്ദർ ഗോയലും പങ്കജ് ഛദ്ദയും ചേർന്ന് ആരംഭിച്ച സൊമാറ്റോ 2008 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുകയാണ്. 2,500 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയെ ഒരു ഇന്ത്യൻ സ്റ്റാര്‍ട്ടപ്പാണ് ഏറ്റെടുക്കുന്നത് എന്നതാണ് ഈ ഏറ്റെടുക്കലിന് കൂടുതൽ നിറം പകരുന്നത്. 40 കോടി ഡോളറോളമാണ് ഊബർ ഈറ്റ്സിൻറെ ഇന്ത്യയിലെ ബിസിനസിൻറെ മൂല്യം. ഊബർ ഈറ്റ്സിൻറെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തതോടെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറിയിരിക്കുകയാണ്. കേരളത്തിലെ ജീവനക്കാര്‍ക്കാര്‍ക്കും മുന്‍കൂട്ടി അറിവ് ലഭിക്കാത്തതിനാല്‍ തന്നെ ഇന്ന് കമ്പനിയുടെ ഓഫീസുകളൊന്നും തുറന്നിട്ടില്ല. നേരിട്ടുള്ള റെസ്റ്റോറന്റുകള്‍, ഡെലിവറി, ഊബര്‍ ഈറ്റ്സ് ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
അതേസമയം, 9.99 ഷെയറുകളും സൊമാറ്റൊയ്ക്ക് കൈമാറുമെന്ന് വ്യക്തമാക്കുമ്പോഴും കൈമാറ്റം സംബന്ധിച്ച തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2,500 കോടിയോളം രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ 41 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്തുകൊണ്ടുള്ള കരാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ഒപ്പുവെച്ചത്. ഉപഭോക്താക്കളെ രാവിലെ 7 മുതല്‍ സൊമാറ്റോ അപ്ലിക്കേഷനിലേക്ക് മാറ്റും. ഊബറിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയലിന്റെ പ്രതികരണം ഇങ്ങനെ- ’ 500റോളം നഗരങ്ങളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രമുഖ ഭക്ഷ്യ വിതരണ കമ്പനിയുടെ ഇന്ത്യയിലെ വിഭാഗത്തെ എറ്റെടുക്കാനായതില് അഭിമാനിക്കുന്നു. ഈ നടപടി ഭക്ഷണ വിതരണ മേഖലയില്‍ തങ്ങളുടെ സ്ഥാപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും,
English Summary: zomato buys ubers food delivery business in india in an all stock deal
You may also like this video