18 April 2024, Thursday

Related news

December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023
May 30, 2023
May 15, 2023
May 6, 2023
May 2, 2023

സൊ​മാ​റ്റോ ഡെ​ലി​വ​റി ബോ​യി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി; മോ​ഷ​ണ​ശ്ര​മമെന്ന് പ്രാഥമിക നിഗമനം

Janayugom Webdesk
രെ​വാ​രി
January 17, 2022 6:59 pm

ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ പ്ലാ​റ്റ്‌​ഫോ​മാ​യ സൊ​മാ​റ്റോ​യു​ടെ ഡെ​ലി​വ​റി ബോ​യി വെ​ടി​യേ​റ്റു മ​രി​ച്ചു.ഹ​രി​യാ​ന​യി​ലെ അ​ൻ​സാ​ൽ ടൗ​ൺ​ഷി​പ്പി​ലു​ള്ള രേ​വാ​രി​യി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ​ക്ക് വെടിയേറ്റത്.

പ​ൽ​വാ​ളി​ലെ ഹു​ദി​താ​ൽ സ്വ​ദേ​ശി മ​ഹേ​ന്ദ്ര സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്. രേ​വാ​രി​യി​ലെ ദു​ർ​ഗ കോ​ള​നി​യി​ലാ​ണ് ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. വ​ഴി​യ​രി​കി​ൽ വെ​ടി​യേ​റ്റ് നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മ​ഹേ​ന്ദ്ര സിം​ഗി​നെ നാ​ട്ടു​കാ​രാ​ണ് ആശുപത്രിയിലെത്തിച്ചത്. 

മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റിയെങ്കിലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ഇ​യാ​ൾ​ക്ക് വെ​ടി​യേ​റ്റ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സിന്റെ പ്രാഥമിക നിഗമനം . ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്താ​ൻ ഇതുവരെയും സാധിച്ചിട്ടില്ല.
eng­lish summary;zomato Deliv­ery boy was shot dead in hariyana
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.