Web Desk

കൊല്‍കത്ത

June 28, 2020, 12:13 pm

സൊമാറ്റൊയിലെ ചൈനീസ് നിക്ഷേപം: ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു

Janayugom Online

ഇന്ത്യ‑ചെെന സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തുടനീളം ചൈനീസ് ബഹിഷ്കരണത്തിനുള്ള മുറവിളി വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ ഓണ്‍ലൈൻ ഭക്ഷണ വിതരണ ശൃഖലയായ സൊമാറ്റൊയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. കമ്പനിയിലെ ചൈനീസ് നിക്ഷേപത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ജോലി ഉപേക്ഷിച്ചത്.

ദക്ഷിണ കെല്‍ക്കത്തയിലെ ബെഹല പൊലീസ് സ്റ്റേഷനുപ്പുറത്ത് കമ്പനി നല്‍കിയ ‍യൂണിഫോം കത്തിച്ചാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. ചെെനീസ് കമ്പനിയായ ആലിബാബയുമായി സൊമാറ്റൊ പങ്കാളിത്തമുണ്ടാക്കിയതായും ഇവര്‍ പറയുന്നു.

രാ‍ജ്യത്തിന്റെ പലഭാഗത്തുനിന്നും ചെെനയ്ക്കെതിരെയും ചെെനീസ് ഉത്പന്നങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുകയാണ്.

Eng­lish sum­ma­ry: Zoma­to food deliv­ery boys left Job

You may also like this video;