8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 8, 2024
July 16, 2024
July 15, 2024
July 13, 2024
June 29, 2024
June 16, 2024
June 14, 2024
May 17, 2024
April 27, 2024

സൊമാറ്റോ മുസ്ലീം ഡെലിവറി ബോയിക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

Janayugom Webdesk
ലഖ്നൗ
August 24, 2024 7:13 pm

സൊമാറ്റോ ഡെലിവറി ബോയി മുസ്ലിമാണെന്ന് ആരോപിച്ച് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാത്രിയില്‍ ഗോമ്തി നഗറിലെ വിനീത് ഘണ്ഡില്‍ ഭക്ഷണം ഡെലിവറി ചെയ്യാന്‍ പോയ മുഹമ്മദ് അസ്‌ലം എന്ന യുാവിനെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ലഖ്‌നൗവിലെ ഗോമതി നഗർ ഏരിയയിലെ വിനീത് ഖണ്ഡില്‍ താമസിക്കുന്ന പ്രതികള്‍ രാത്രിവൈകിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 

തുടര്‍ന്ന് ഭക്ഷണവുമായി എത്തിയ മുഹമ്മദ് ഗെയ്റ്റിനടുത്തേക്ക് വരാൻ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതികള്‍ ഇതിന് തയ്യാറാകാതെ മുറിയിലേക്ക് കൊണ്ടുവരാൻ നിര്‍ദേശിക്കുകയായിരുന്നു. മദ്യപിച്ചുകൊണ്ടിരുന്ന സംഘം യുവാവിന്റെ പേര് ചോദിച്ച് മുസ്ലിംആണ് എന്ന് മനസിലാക്കിയതോടെ മര്‍ദ്ദിക്കുകയായിരുന്നു. ഹെൽമറ്റ് കൊണ്ട് അടിച്ചെന്നും മദ്യം തലയില്‍ ഒഴിച്ചുവെന്നും യുവാവ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മുഹമ്മദ് പറഞ്ഞു.
അതേസമയം ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് അക്രമികള്‍ അസ്‌ലമിനെ കൊണ്ട് രേഖയിൽ ഒപ്പ് ഇടുവാന്‍ നിർബന്ധിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.