ഇനിമുതല്‍ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാൻ ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതിനായി സൊമാറ്റോ ശുപാര്‍ശ സമര്‍പ്പിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോറോണ പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകള്‍ അടച്ചിട്ടത്. ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മദ്യവില്‍പ്പന നടത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് മദ്യം വീട്ടിലെത്തിച്ച് നല്‍കാനുള്ള നടപടിയ്ക്ക് സൊമാറ്റോ ശുപാര്‍ശ സമര്‍പ്പിച്ചത്.
ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എസ്.ഡബ്ല്യു.എ.ഐ)യ്ക്ക് ആണ് സൊമാറ്റോ ഫുഡ് ഡെലിവറി സിഇഒ മോഹിത് ഗുപ്ത ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.