വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ. സൂം ആപ് ഉപയോഗിക്കുന്നവർ സുരക്ഷയ്ക്കായി ചില നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ അറിയിച്ചു. സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക ആവശ്യത്തിനായി ഇത് ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലോക്ക് ഡൗൺ കാലത്തു ജനങ്ങൾ വീഡിയോ കോൺഫറൻസിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വീഡിയോ കോൺഫറൻസിനും ഓൺലൈൻ ക്ലാസ്സുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായിയാണ് ഇതിനെ ആശ്രയിച്ചിരുന്നത്. ആപ് ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികൾക്ക് 9 ഇന മാർഗനിർദേശനങ്ങളും കേന്ദ്രം പുറത്തിറക്കി. ഓരോ തവണ ഉപയോഗിക്കുമ്പോഴും പുതിയ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിക്കുക തുടങ്ങിയ മാർഗ്ഗനിർദേശങ്ങളാണ് പുറത്തിറക്കിയത്.
അപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡാറ്റയും സ്വകാര്യ വിഡിയോകളും ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നു എന്നാണ് റിപോർട്ടുകൾ. പാസ്വേർഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ വെബ്ക്യാം മുതൽ മൈക്രോഫോൺ വരെ ലഭ്യമായിട്ടുള്ള എല്ല സംയോജിത ഡാറ്റയും ചോർത്തിയിട്ടുണ്ട്. അപ്പ്ലിക്കേഷന്റെ വൻ സുരക്ഷാ വീഴ്ചയാണ് ഇത് കാണിക്കുന്നത്.
ENGLISH SUMMARY: zoom app is not safe says central govt
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.