സൂം ആപ്പ് ഉപയോഗിച്ചുള്ള വീഡിയോ കോൺഫറൻസിനിടെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹാക്കർമാരുടെ സന്ദേശം. കൊൽക്കത്തയിലെ രണ്ട് ഐടി ജീവനക്കാർക്കാണ് കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തതായും തിരികെ ലഭിക്കണമെങ്കിൽ പണം നൽകണമെന്നും കാട്ടി ഹാക്കർമാരുടെ സന്ദേശം ഇമെയിലിൽ ലഭിച്ചത്.
ആയിരം യുഎസ് ഡോളറിന് തുല്യമായ ബിറ്റ്കോയിൻ നൽകണമെന്നാണ് ആവശ്യം. പണം നൽകിയില്ലെങ്കിൽ ഡാറ്റാ പൂർണ്ണമായി നശിപ്പിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് വീഡിയോ കോൺഫറൻസ് സൗകര്യത്തിനായി ഏറെ പ്രചാരം നേടിയ സൂം ആപ്പില്‍ ഏറെ സുരക്ഷാ വീഴ്ചകളുണ്ടെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിലെ അഞ്ച് ലക്ഷം വീഡിയോ കോൾ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വില്പനയക്ക് വച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനോടകം പല പ്രമുഖ കമ്പനികളും സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി സൂം ആപ്പിന്റെ ഉപയോഗം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.