December 3, 2022 Saturday

Related news

February 24, 2021
July 1, 2020
May 28, 2020
May 18, 2020
May 15, 2020
May 4, 2020
April 30, 2020
April 30, 2020
April 29, 2020
April 15, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള ഒരാടിനെ വിറ്റ തുകനൽകി ‚സുബൈദക്ക് ഇപ്പോൾ കിട്ടിയത് 5 ആടുകൾ

Janayugom Webdesk
April 29, 2020 7:03 pm

കോറോണ വൈറസിന് മുന്നിൽ ലോകം തന്നെ പകച്ചു നിൽക്കുന്ന അവസ്ഥയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. കേരളമാകട്ടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയാകുന്ന മുന്നേറ്റമാണ് നടത്തിയത്. കൊറോണയെ തുടർന്ന് എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ മഹാമാരിയിൽ നിന്നും പൂർവ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ എന്തായാലും കുറച്ചു സമയം ആവശ്യമാണ്. കേരളത്തിൽ കോറോണ പ്രതിരോധത്തിന് ഇടതു സർക്കാർ വഹിക്കുന്ന കരുതൽ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് ലോകത്തിന്റെ ഓരോ കോണിൽ നിന്നും മുന്നോട്ടു വന്നത്. സർക്കാരിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേർ സംഭാവന നൽകുകയും ചെയ്തു. കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ നടത്തിയ അത്തരം കരുതലുകൾ മാതൃകാപരവുമായിരുന്നു.

അത്തരത്തിൽ മുന്നോട്ട് വന്നവരിൽ ഏറെ ചർച്ചയായ ഒരാളാണ് കൊല്ലം സ്വദേശിനിയായ സുബൈദ. ജീവിത പ്രാരബ്​ധങ്ങൾക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് തന്റെ വരുമാനമാർഗമായ ആടുകളെ വിറ്റതിൽ നിന്ന് ലഭിച്ച പണമായിരുന്നു. ഹൃദ്രോഗ ബാധിതനായി ഓപറേഷന് വിധേയനായ ഭർത്താവ് അബ്​ദുൽ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം. മൂന്നു മക്കൾ വിവാഹിതരായി മുണ്ടയ്ക്കലിൽ താമസിക്കുന്നു. ആടിനെ വിറ്റപ്പോൾ കിട്ടിയ പന്ത്രണ്ടായിരം രൂപയിൽ 5000 രൂപ വാടക കുടിശ്ശിക നൽകി. 2000 രൂപ വൈദ്യുത ചാർജ്​ കുടിശ്ശികയും നൽകി.

ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ചാനലിൽ കാണുന്ന സുബൈദ കുട്ടികൾ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് അറിഞ്ഞതു മുതൽ ആലോച്ചിതാണ് സംഭാവന നൽകണമെന്നത്. അങ്ങനെയാണ് സുബൈദ ആ പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. മലയാളിയുടെ മനസിന്റെ വലുപ്പം എത്രത്തോളം വലുതാണെന്ന് തെളിയിച്ച ഒരു സംഭവം കൂടെയായിരുന്നു ഇത്. എന്നാൽ മലയാളിയുടെ കരുതൽ അവിടെയും തീരുന്നില്ല

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആടിനെ വിറ്റ സുബൈദക്ക് പകരം കിട്ടിയത് അഞ്ച് ആടിനെ. മലയാളി ഇങ്ങനെയാണ് മലയാളിക്ക് ഇങ്ങനെയാവാനേ കഴിയു ഇത് തെളിയിക്കുന്ന ഒറ്റപെട്ട സംഭവങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. കൊറോണ കാലത്ത് രാഷ്ടിയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ചിലർ കണ്ണ് തുറന്നു കാണേണ്ടത് തന്നെയാണ് ഇത്. ആദാമി​​െൻറ ചായക്കടയുടെ ഉടമയായ അനീസാണ് സുബൈദക്ക് ആടുകളെ സമ്മാനിച്ചത്. കലക്ടർ ബി. അബ്​ദുൽനാസറും മുകേഷ് എം. എൽ. എയും ചേർന്ന് വീട്ടിലെത്തി ആടിനെ കൈമാറി. സുബൈദയുടെ മാതൃക ലോകം മുഴുവൻ അഭിനന്ദിക്കുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ നിരവധി സംഭാവനകൾ വരുന്നുണ്ടന്നും കലക്ടർ പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.