Web Desk

ന്യൂയോര്‍ക്ക്

July 18, 2021, 5:04 pm

ഫേസ്ബുക്ക് ദുരുപയോഗം: സുക്കര്‍ബര്‍ഗിനെതിരെ രൂക്ഷവിമര്‍ശനം

Janayugom Online

സമൂഹമാധ്യമം ദുരുപയോഗപ്പെടുത്തിയതില്‍ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിനെതിരെ രൂക്ഷവിമര്‍ശനം. ഹംഗേറിയന്‍ ഷീപ് ഡോഗ് ഇനത്തില്‍പ്പെട്ട തന്റെ നായയുടെ ചിത്രം തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ സിഇഒ തന്നെ വെട്ടിലായത്.

വിവിധ വസ്ത്രങ്ങള്‍ അണിഞ്ഞ നായയുടെ ചിത്രങ്ങളാണ് സുക്കര്‍ബര്‍ തന്റെ ഫേസ്ബുക്കിന്റെ വാളില്‍ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രങ്ങളില്‍ ഒരെണ്ണത്തില്‍ നായയെ അണിയിച്ച വസ്ത്രത്തിനെതിരെയാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നത്.

ജൂത പുരോഹിതര്‍ ധരിക്കുന്ന നക്ഷത്ര ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ഷാളും തൊപ്പിയും (കിപ്പാ) നായയെ അണിയിച്ചിരുന്നു. ഇത് മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സുക്കര്‍ബര്‍ഗിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. സുക്കര്‍ബര്‍ഗിന്റെ യഹൂദവിരോധമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

പോസ്റ്റിനുതാഴെ പ്രതികരണങ്ങളായി 4,400 ഓളം ‘Angry’ റിയാക്ഷനുകളും 6,000ത്തോളം പോസിറ്റീവ് റിയാക്ഷനുകളുമാണ് ലഭിച്ചിരിക്കുന്നത്.

”യഹൂദ വിദ്വേഷത്തിൽ നിന്ന് ആരും സുരക്ഷിതരല്ല. മാർക്ക് സക്കർബർഗിന്റെ നായ പോലും. സംഭവത്തില്‍ അമേരിക്കൻ ജൂത കമ്മിറ്റി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. “

Eng­lish Sum­ma­ry: Zucker­berg crit­i­cized over his face­book post

You may like this video also