Site iconSite icon Janayugom Online

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ മിച്ച ബജറ്റ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022- 2023 ബഡ്ജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിക്കുന്നു

കൃഷി, പരിസ്ഥിതി, വിനോദ സഞ്ചാരം, സ്ത്രീ സംരക്ഷണം എന്നിവക്ക് ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ചു. ആകെ 1558943604 രൂപ ചെലവും 37935072 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 2022–23 വാർഷിക പദ്ധതി ചെലവുകൾക്ക് എട്ട് കോടി രൂപ തനത് ഫണ്ടും എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾക്ക് 57750000 രൂപയും മറ്റ് ഭരണ ചെലവുകൾക്ക് 7850000 രൂപയും സംരക്ഷണവും നടത്തിപ്പു ചെലവുകൾക്ക് 5150000 രൂപയും ബജറ്റിൽ വകയിരുത്തി.
പ്രതിസന്ധികൾക്കിടയിൽ കാർഷിക മേഖലക്ക് പ്രതീക്ഷ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്.

Exit mobile version