ലോക റെക്കോഡ് ലക്ഷ്യമിട്ട് 24 മണിക്കൂര്‍ പഭാഷണ പരമ്പരയുമായി സ്കില്‍മാപ്
കോര്‍പ്പറേറ്റ് പരിശീലനത്തിന്‍റേയും നൈപ്യുണ്യാധിഷ്ഠിത ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടേയും മുന്‍നിരക്കാരായ, സ്കില്‍ മാപ്പ്, ലോക റെക്കോര്‍ഡ്
Janayugom Online
കോവിഡ് — 19 അതിജീവിച്ച 93 കാരിക്ക് അനുമോദനം
കോവിഡ് — 19 എന്ന മഹാമാരിയെ അതിജീവിച്ച 93 കാരിയെ അനുമോദിച്ചു.പട്ടുവം ഗ്രാമ
Janayugom Online

EDITOR’S

PICK

സമരപോരാട്ടത്തിന്റെ 85 വര്‍ഷങ്ങള്‍
By
1936, ഓഗസ്റ്റ് 12, ലഖ്‌നൗ. ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാന്‍
ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല…
By
വാതില്‍പ്പഴുതിലൂടെ ദേവിക കൊറോണക്കാലത്തെ ഒരു ദുരന്തകാലമായി ചാപ്പകുത്താന്‍ വരട്ടെ. ഇല്ലെങ്കില്‍

WORLD

NEWS

കോവിഡ് ബാധിച്ച മലയാളി മക്കയിൽ മരണപ്പെട്ടു
By
ജിദ്ദ കേന്ദ്രമാക്കി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വേങ്ങര കണ്ണമംഗലം വാളകുട
കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയില്ലെങ്കില്‍ മരണം 20 ലക്ഷം വരെ സംഭവിക്കും
By
കോവിഡിനെതിരെയുളള വാക്സിൻ കണ്ടുപിടിച്ച് ഉപയോഗിക്കുന്നതിന് മുമ്പ് കൊറോണ വൈറസ് മൂലമുളള
TOP NEWS Sep 26, 2020

രാജ്യത്ത് കോവിഡ് വൈറസ് അതിവേഗം പര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ 58 ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 58,18,571 കോവിഡ് കേസുകളാണ് ഇതുവരെ രാജ്യത്തുള്ളത്. 24 മണിക്കൂറിനിടയില്‍ 86,052 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം 1,141 മരണമാണ് റിപ്പോ‍ര്‍ട്ട് ചെയ്തത്. രോഗമുക്തരുടെ എണ്ണം 47,56,165 ആയി. ഇതോടെ ആകെ മരണം 92,290 കടന്നു. മഹാരാഷ്ട്രയിലും, ആന്ധ്രാപ്രദേശിലുമാണ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതലായി ഉള്ളത്.

ENGLISH SUMMARY:covid update in india 26–9‑2020
You may also like this video

ഒരു അന്തര്‍ദേശീയ ജനാധിപത്യദിനം (സെപ്റ്റംബര്‍ 15) കൂടി കടന്നുപോയിരിക്കുന്നു. മനുഷ്യാവകാശ സംരക്ഷണം, വികസനം, സമാധാനം എന്നീ ലക്ഷ്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭയാണ്
/ Sep 24
ഒരു മഹാമാരിയുടെ പിടിയിലമര്‍ന്ന് നില്‍ക്കുകയാണ് നമ്മുടെ സംസ്ഥാനം. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രോഗവ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാരും ജനങ്ങളുമൊന്നിച്ചുനിന്ന് അതിന് പ്രതിവിധിയും
/ Sep 25
സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങൾ നടത്തുമ്പോൾ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത് ബിജെപി തന്നെയാണ്. ബിജെപിയുടെ നേത്യനിരയിൽ
/ Sep 17
ജിദ്ദ കേന്ദ്രമാക്കി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പിൽ അലിഹസ്സൻ ഇന്ന് രാവിലെ മക്ക ഈസ്റ്റ്‌
Sports

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്കോര്‍. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് കിങ്സ് ഇലവന്‍ അടിച്ചെടുത്തത്. രാഹുല്‍ 69 പന്തില്‍ 132 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴ് സിക്സറുകളും 14 ഫോറുമുള്‍പ്പെടെയായിരുന്നു രാഹുലിന്റെ സെഞ്ചുറി നേട്ടം. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

ഓപ്പണിങ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളും രാഹുലും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 20 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി യുസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ നിക്കോളാസ് പൂരന്‍ സ്കോര്‍ പതിയെ ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശിവം ദുബെയുടെ പന്തില്‍ താരം ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തുകയായിരുന്നു. 18 പന്തില്‍ 17 റണ്‍സാണ് പൂരന്റെ സമ്പാദ്യം.

ഇതിന് ശേഷം ഗ്ലെന്‍ മാക്സ്‌വെല്‍ എത്തിയെങ്കിലും അധികനേരം ക്രീസില്‍ തുടരാന്‍ ആര്‍സിബി ബൗളര്‍മാര്‍ അനുവദിച്ചില്ല. അഞ്ച് റണ്‍സെടുത്ത മാക്സ്‌വെല്ലിനെയും ദുബെ പുറത്താക്കുകയായിരുന്നു.

എന്നാല്‍ കരുണ്‍ നായരെ കൂട്ടുപ്പിടിച്ച് അവസാന ഓവറുകളില്‍ രാഹുല്‍ ബാറ്റിങ് വെടിക്കെട്ട് നടത്തുകയായിരുന്നു. എട്ട് പ­ന്തി­ല്‍ 15 റണ്‍സ് എടുത്ത് കരുണ്‍ നായരും പഞ്ചാബ് സ്കോറില്‍ നിര്‍­ണായക പങ്ക് വഹിച്ചു.

Eng­lish sum­ma­ry: indi­an pre­mier league fol­lowups

You may also like this video:

MORE ARTICLES

സുവാരസ് യാത്രയായി; പുതിയ തട്ടകം അത്‌ലറ്റിക്കോ മാഡ്രിഡ് !
ബാഴ്സലോണയില്‍ പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാന്‍ വന്നതോടുകൂടി വമ്പന്‍ അഴിച്ചുപണികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഓസീസ് ഇതിഹാസതാരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്
Life Style
Pub­lished on
0 9 secs
Janayugom Online

പുക പരിശോധന സർട്ടിഫിക്കേറ്റ് അടുത്ത മാസം മുതൽ മോട്ടോർ വാഹന വകുപ്പ് നൽകും. പുക പരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. വാഹനങ്ങളിലെ പുക പരിശോധന പഴയതു പോലെ പരിശോധന കേന്ദ്രങ്ങളിൽ തന്നെ തുടരും. പിന്നീടുളള തുടർ നടപടികൾ ഓൺലൈനായിട്ടായിരിക്കും നടക്കുക. നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടർ വാഹന വകുപ്പായിരിക്കും സർട്ടിഫിക്കേറ്റ് നൽകുന്നത്.

2017 ഏപ്രിലിന് ശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി എസ് 4 വിഭാഗത്തിൽപ്പെട്ടതാണ്. ഇതിന് ഒരു വർഷത്തെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. എന്നാൽ 2017 ന് മുൻപും ബി എസ് 4 വാഹനങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇത് ആർ സി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന തർക്കത്തിന് കാരണം. പുക പരിശോധനാ സർട്ടിഫിക്കറ്റ് നേരിട്ട് മോട്ടോർ വാഹന വകുപ്പിന്റെ കൈകളിലാകുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY: smoke test cer­tifi­cate from the Depart­ment of Motor Vehi­cles

YOU MAY ALSO LIKE THIS VIDEO

<

MORE ARTICLES

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു
പതിനൊന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ ഇരുചക്ര വാഹന കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ
കോവിഡിന് പ്രതിരോധം തീർക്കുമോ ഇനി ഡെങ്കിപ്പനി
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വർഷവും മുൻപത്തെ വർഷവും ഡെങ്കിപ്പനി പടർന്നു
ലെവൽ 1 ഓട്ടണമസ് സാങ്കേതിക വിദ്യയുമായി എംജി ഗ്ലോസ്റ്റർ, ഇത് സെഗ്‌മെന്റിൽ ആദ്യം
ഇന്ത്യയുടെ ആദ്യ ഓട്ടോണമസ്, ലെവൽ 1,പ്രീമിയം എസ് യു വി, ഗ്ലോസ്റ്റർ, എം
ക്യാന്‍സറും മാനസിക പ്രശ്‌നങ്ങളും
വികസ്വര രാജ്യങ്ങളിലെ മരണ കാരണങ്ങളില്‍ രണ്ടാം സാഥാനത്താണ് ക്യാന്‍സര്‍ രോഗം. ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം
വലിയശാല രാജു വിനോദ സഞ്ചാരത്തിന് ലോകസമൂഹം വളരെ പ്രാധാന്യമാണ് ഇന്ന് നല്കുന്നത്. ടൂറിസമെന്നാല്‍ വെറും കാഴ്ച കാണല്‍‍ മാത്രമല്ല. വിവിധ
/ Sep 22
സജിതയ്ക്ക് ജീവിതം സമ്മാനിച്ചത് വേദനകളാണ്. എന്നാൽ അതിന് മുമ്പിൽ തളർന്നിരിക്കാതെ മനോഹര ചിത്രങ്ങൾ വരച്ച് മുന്നോട്ടു പോവുകയാണ് തളിപ്പറമ്പ് സ്വദേശിനിയായ
/ Sep 22
മൂന്നര പതിറ്റാണ്ട് മുമ്പ് എഴുതിയ കൃഷ്ണഭക്തിഗാനം നാട്ടുകാരിയും ചെറുമകളുടെ പ്രായമുള്ള ഒൻപതാം ക്ലാസ് കാരി പാടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുക.
മുതിർന്ന മലയാള ചലച്ചിത്ര സംവിധായകൻ എ ബി രാജ് (രാജ് ആന്റണി ഭാസ്കർ) അന്തരിച്ചു. 1951 മുതൽ 1986 വരെ
/ Aug 24

E‑Yugom

പുതിയ നാര്‍സൊ ഫോണുകളുമായി റിയല്‍മി

നാര്‍സൊ സീരീസില്‍ മികച്ച പ്രകടനങ്ങളുമായി മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍ റിയല്‍മി പുറത്തിറക്കുന്നു. 65 വോട്ട് ചാര്‍ജിംങ് സ്മാര്‍ട്ട്‌ഫോണായ നാര്‍സോ 20 പ്രോ, ഗെയിമിംഗ് പ്രേമികള്‍ക്കായി നാര്‍സോ 20, എന്‍ട്രി ലെവലില്‍ നാര്‍സൊ 20എ എന്നിവയാണ് റിയല്‍മി പുറത്തിറക്കുന്നത്. ഇതോടൊപ്പം മികച്ച പ്രൊസസറുകള്‍, ഫാസ്റ്റ്
ENTERTAINMENT
26, Sep 9 secs
0 9 secs
Janayugom Online

മലയാളത്തിൽ സഹ നടനായും ഹാസ്യനടനായും തിളങ്ങിയ താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ മൂന്നാം തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന് തമാശ രൂപേണ പറയുന്നു.

തങ്ങളുടെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു പിടിക്കും. പൊളിയുമ്പോൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും അതുപോലെയാണ് ഡോക്ടർമാർ തന്റെ ശരീരത്തിൽ ക്യാൻസർ കണ്ടുപിടിക്കുന്നതെന്നും ഒന്ന് ഭേദമായി കഴിയുമ്പോൾ അടുത്തത് വീണ്ടും വന്നു ചേരും എന്നും പറഞ്ഞു.

ചികിത്സ തുടരുകയാണെന്നും താരത്തെ ചികിത്സിയ്ക്കുന്ന ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ് എന്നും ഇന്നസെന്റ് പതിവുപോലെ ഹാസ്യരൂപേണ പറഞ്ഞു. സന്തോഷം എന്നത് ജീവിതത്തിലെ ഒരു പ്രധാന കാര്യമാണെന്നും അത് മരുന്നിനെ പോലെതന്നെ അത്രയും ശക്തിയുള്ളതാണെന്ന് നാം മനസ്സിലാക്കണമെന്നും താൻ ഇപ്പോൾ സന്തോഷവാനാണെന്നും രോഗം വരും പോകും എന്ന നിലപാടിലാണ് എന്നും പറഞ്ഞു.

എന്നാൽ, ഇതിനെക്കാള്‍ ഒക്ക മറ്റൊരു സങ്കടമുണ്ട്. അത് സിനിമ ഇല്ലാതെ വീട്ടിലിരുന്നതോ, പ്രസംഗിക്കാൻ മൈക്ക് കിട്ടാതെയിരുന്നതോ അല്ല. പകരം എന്റെ പേരകുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടർ നോക്കി പഠിക്കുമ്പോൾ വരുന്ന സങ്കടമാണ്. സ്കൂളിൽ പോകേണ്ട, പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്ന് പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എംബിബിഎസ് വരെ പാസായേനെ- ഹാസ്യരൂപേണേ ഇന്നസെന്റ് പറയുന്നു. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വള്ളത്തോൾ നാരായണ മേനോൻ മരിച്ചത്. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണ് കുട്ടികൾ പറയുന്നത് ഇന്ന് അവധിയാണെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. പഠന വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടം തോന്നുന്നു. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല.

ഈ കാലയളവില്‍ എന്നെ വേദനിപ്പിച്ച മറ്റൊരു സംഭവം എന്തെന്നാല്‍. കോവിഡ് പോസ്റ്റീവായ വ്യക്തിയുടെ നേരെ നടന്ന കല്ലേറാണ്. ആറ് മാസത്തിനുളളില്‍ തന്നെ ഏറെ വേദനിപ്പിച്ച വാര്‍ത്ത അതാണ്. കോവിഡ് രോഗിയ്ക് നേരെ കല്ലെറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഓര്‍ക്കുക, രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോള്‍ വേണമെങ്കിലും മുട്ടിയേക്കാം.

ENGLISH SUMMARY: inno­cent opens about get­ting the can­cer at third time

YOU MAY ALSO LIKE THIS VIDEO

MORE ARTICLES IN THIS CATEGORY

Culture

താനും ലൈംഗിക പീഡനത്തിന്റെ ഇരയെന്ന വെളിപ്പെടുത്തലുമായി ജെ കെ റൗളിങ്, ട്വീറ്റുകളെ ന്യായീകരിച്ചും എഴുത്തുകാരി
ഗാര്‍ഹിക പീഡനത്തിന്റെയും ലൈംഗികചൂഷണത്തിന്റെയും ഇരയാണ് താനെന്ന വെളിപ്പെടുത്തലുമായി ഹാരിപോട്ടറിന്റെ കര്‍ത്താവ് ജെ കെ റൗളിങ് രംഗത്ത്. തന്റെ ഭൂതകാലം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് താന്‍ ഇത്തരമൊരു തുറന്ന് പറച്ചിലിന് നിര്‍ബന്ധയായിരിക്കുന്നത് എന്നും അവര്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. ഇക്കാര്യം എഴുതുന്നത് അത്ര എളുപ്പമല്ലെന്ന്