മലയോര ഹൈവേയിൽ പുനലൂരിനും അഞ്ചലിനും ഇടയിൽ ചുവടുകട്ടിൽ അപകടകരമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുവാനും ഉറുകുന്ന് പതിമൂന്ന് കണ്ണറ പാലം എന്നിവടങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് നീക്കം ചെയ്യുന്നതിനും താലൂക്ക് വികസന സമിതി നിർദേശിച്ചു.
മുൻപ് നടന്ന വികസന സമിതി യോഗം മരങ്ങൾ മുറിച്ച് നീക്കംചെയ്യാൻ നിർദ്ദേശിച്ചെങ്കിലും നാളിതുവരെ നടപടിയില്ല.
പുനലൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തടയണനിർമ്മാണം പൂർത്തിയാക്കണം. സഞ്ചാരികളുടെ സുരക്ഷക്കായി തെന്മല ഇക്കോടൂറിസത്തിന്റെ ഭാഗമായ വന്യജീവി വകുപ്പിന്റെ നിയന്ത്രിത മേഖലയായ കളംകുന്നിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശോചനീയാവസ്ഥയിലായ വ്യവസായ വകുപ്പിന്റെ ഓഫീസിന് പുതിയ ഓഫീസ് അനുവദിക്കും.
വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത വകുപ്പ് തല ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ലഭ്യമാക്കി കളക്ടർക്ക് നൽകുവാനും യോഗം തീരുമാനിച്ചു