Site iconSite icon Janayugom Online

അങ്ങനെ.… ഉണ്ണിക്കുട്ടനും സിനിമാക്കാരനായി

സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെ ഒരു യുവാവിന്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് അങ്ങനെ .… ഉണ്ണിക്കുട്ടനും സിനിമാക്കാരനായി എന്ന ചിത്രം. നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂജൻ സിനിമാസിന്റെ ബാനറിൽ മീരാ സ്വാതിയാണ് നിർമ്മിക്കുന്നത്.

സിനിമാ മോഹവുമായി കഴിയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ പ്രതീകമാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രം. സംഭവിക്കേണ്ടത് എന്നായാലും സംഭവിക്കും. അതാണ് പ്രകൃതി നിയമം. അത് ഏതു രംഗത്തായാലും സംഭവിക്കും. ഈ ചിത്രവും അതാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദിഖാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടനെ അവതരിപ്പിക്കുന്നത്. നായികാനിർണ്ണയം പൂർത്തിയായി വരുന്നു. ജോയ്‌ മാത്യു ബിജു സോപാനം, നോബി, ജയൻ ചേർത്തല: ജോബി.ഇടവേള ബാബു, നീനാക്കുറുപ്പ് ‚സീമാ .ജി.നായർ, മഞ്ജു പത്രോസ്, കൂളപ്പുളി ലീല ‚കുന്തല്ലൂർ വിക്രമൻ.എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം ‑സാമുവൽ എബി. ഛായാഗ്രഹണം — നിധിൻ.കെ.രാജ്. മേക്കപ്പ് — റഷീദ്.അഹമ്മദ്- കോസ്റ്റ്വും ഡിസൈൻ — ബ്യൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് നമ്പ്യാർ.

ജൂലൈ പത്ത് തിങ്കളാഴ്ച്ച കൊച്ചിയിലെ അമ്മ ഹാളിൽ വച്ച് ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കും. ആഗസ്റ്റ് ആദ്യവാരം പാലക്കാട്ട് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു ’
വാഴൂർ ജോസ്.

Eng­lish Sum­ma­ry: new movie
You may also like this video

Exit mobile version