Site icon Janayugom Online

എഐബിഇഎ സ്ഥാപക ദിനാഘോഷം

ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ എഴുപത്തി ഏഴാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കോല്ലം മേഖലയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുളത്തൂപ്പുഴ പഞ്ചായത്തിലെ ട്രൈബൽ മേഖലകളിലെ അംഗന്‍വാടികളിലേയ്ക്ക് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനാവശ്യമായ പ്രഷർകുക്കർ ഉൾപ്പെടെ സാധനങ്ങൾ വിതരണം ചെയ്തു. വില്ലുമല അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി അനിൽകുമാർ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി അനിൽകുമാർ വി, അസി. സെക്രട്ടറി പിങ്കി എസ്, റീജീയണൽ സെക്രട്ടറിമാരായ ഡി ബി ശ്രീകുമാർ, സുജയ് എം എച്ച്, ഹരിശങ്കർ കർത്ത എന്നിവർ നേതൃത്വം നൽകി.

Exit mobile version